HOME
DETAILS

വേണമെങ്കില്‍ ഈന്തപ്പന താമരശ്ശേരിയിലും കായ്ക്കും

  
backup
April 04 2019 | 02:04 AM

%e0%b4%b5%e0%b5%87%e0%b4%a3%e0%b4%ae%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%88%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8-%e0%b4%a4%e0%b4%be

താമരശ്ശേരി: ഗള്‍ഫ് നാടുകളിലെ ചൂട് മാത്രമല്ല, അവിടെ മാത്രം കണ്ടുവരുന്ന കുലച്ച ഈന്തപ്പനയും താമരശ്ശേരിയിലുണ്ട്. സിറ്റിമാളിനു മുന്നിലാണ് ഏവരെയും ആകര്‍ഷിപ്പിക്കുന്ന കാഴ്ചയൊരുക്കി ഈന്തപ്പന കുലച്ചത്. ഗള്‍ഫ് നാടുകളില്‍ ഈന്തപ്പന കായ്ക്കുന്ന മാര്‍ച്ച് മാസത്തിലെ കൊടുംചൂട് കേരളത്തിലും അനുഭവപ്പെട്ടതാവാം ഈന്തപ്പന കുലക്കാന്‍ കാരണമെന്നാണ് കരുതുന്നത്.
പ്രവാസി വ്യവസായി ഡോ. വി.ഒ.ടി അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള സിറ്റിമാളില്‍ അലങ്കരമായാണ് രണ്ട് ഈന്തപ്പന തൈകള്‍ ഏഴ്മാസം മുന്‍പ് നട്ടത്. വലിയ പ്രതീക്ഷയൊന്നുമില്ലാതെയാണ് ഇവിടെ ഒരു ആണ്‍മരവും ഒരു പെണ്‍മരവും നട്ടത്. മാളിലെ ജീവനക്കാര്‍ മുന്തിയ പരിചരണമാണ് ഈ മരങ്ങള്‍ക്ക് നല്‍കിയത്. ഇതോടെ ഇവ രണ്ടും നന്നായി വളര്‍ന്നു. ഉടമസ്ഥന്റെയും ജീവനക്കാരുടെയും കണക്കു കൂട്ടലുകള്‍ തെറ്റിച്ചു ഏഴുമാസമായപ്പോഴേക്കും ഈന്തപ്പന കുലച്ചത് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. താമരശ്ശേരിയിലെ താരമായിമാറിയ ഈന്തപ്പനകളെയും കാരക്കയും കാണാന്‍ മാളിലെത്തുന്നവരുടെ എണ്ണം ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  2 months ago
No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago