കനോലി കനാല്‍ തീരം ആഴുക്ക് ചാല് നികത്തുന്നതിനെതിരേ പ്രതിഷേധം വ്യാപകമാകുന്നു
ചാവക്കാട്: വഞ്ചിക്കടവ് കനോലി കനാല്‍ തീരം ആഴുക്ക് ചാല് മാലിന്യമിട്ട് നികത്തുന്നതിനെതിരേ പ്രതിഷേധം വ്യാപകമാകുന്നു. യൂത്ത് കോണ്‍ഗ്രസ്, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊടി നാട്ടി പ്രതിഷേധിച്ചു. നഗരസഭ അധികൃതരുടെ അറിവോടെ വഞ്ചിക്കടവില്‍ ഇറച്ചി മാര്‍ക്കറ്റിനു മുന്നില്‍ നഗരത്തിലെ അഴുക്കു ചാലില്‍ ഖരമാലിന്യം തള്ളി കനോലി കനാല്‍ കൈയേറിയ വാര്‍ത്തയെ തുടര്‍ന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായെത്തിയത്.
അധികൃതരുടെ ഒത്താശയോടെ കനോലി കനാല്‍ നശിപ്പിക്കാനുള്ള നീക്കത്തിനെതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാകള്‍ പറഞ്ഞു. സമരപരിപാടികള്‍ക്ക് തുടക്കം കുറിച്ച് നാളെ ധര്‍ണ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. അനീഷ് പാലയൂര്‍, കെ.വി സത്താര്‍ , നിഖില്‍ സജി കൃഷ്ണന്, നിയാസ് കിക്കിര മുട്ടം, നിഷാദ് അകലാട്, മുനീര്‍ ബ്ലാങ്ങാട്, സലാം പങ്കെടുത്തു. മാലിന്യം കൊണ്ടു വന്നു നികത്തുന്നതിനെതിരേ വെല്‍ഫയര്‍ പാര്‍ട്ടി ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി അംഗങ്ങള്‍ മണ്ഡലം കൊടിനാട്ടി പ്രതിഷേധിച്ചു.
പ്രസിഡന്റ് ഷണ്മുഖന് വൈദ്യര്, സി.ആര് ഹനീഫ, ശിഹാബ് ഒരുമനയൂര്‍, ഒ.കെ റഹീം, ആര്.എച്ച് ഷംസുദ്ധീന് പങ്കെടുത്തു. കനോലി കനാല്‍ നികത്തുന്നതിനെതിരേ എസ്.ഡി.പി.ഐ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടിനാട്ടി സമര പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പ്രസിഡന്റ് ഫസലുദ്ധിന്, അംഗങ്ങളായ അഷ്റഫ് പുന്ന, ഷെരീഫ്, അക്ബര്‍, നിഷാദ്, ഫാമിസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."