ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ ജിദ്ദ സോൺ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
റിയാദ്: ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ ജിദ്ദ സോൺ ഓൺലൈൻ കൺവെൻഷനും കമ്മറ്റി പുനഃക്രമീകരണവും നടന്നു. ജലീൽ കണ്ണൂർ അധ്യക്ഷത വഹിച്ച യോഗം സഊദി നാഷണൽ പ്രസിഡന്റ് സലാം മട്ടന്നൂർ ഉദ്ഘാടനം ചെയ്‌തു. ബഷീർ മദീന മീറ്റിങ് കോഡിനേറ്റർ സ്ഥാനവും വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നിസാമുദ്ധീൻ കണ്ണൂർ ജിസിസി കോഡിനേറ്റർ സക്കറിയ കമ്പിൽ ജിദ്ദ സോൺ സിക്രട്ടറി സെജീർ വള്ളിത്തോട് എന്നിവർ സംസാരിച്ചു. അസ്ഹറുദ്ധീൻ ബുറൈദ ആശംസ നേർന്നു. ഷഫീക്ക് പാലക്കാട് സ്വാഗതവും മൻസൂർ എടക്കര നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ഷഫീക്ക് പാലക്കാട് (പ്രസിഡന്റ്), റഷീദ് ,നൗഫൽ (വൈസ് പ്രസിഡന്റ്), സജീബ് സുബൈർ (ജനറൽ സിക്രട്ടറി), അജ്മൽ ,അബ്ദുറഹ്മാൻ (ജോ: സിക്രട്ടറി), പിടിഎ റഹീം പെരിന്തൽമണ്ണ (ട്രഷറർ ), സെജീർ വള്ളിത്തോട് (മീഡിയാ കോഡിനേറ്റർ ), ജമാൽ, ഷിയാസ് കാലിക്കറ്റ് (രക്ഷാധികാരികൾ). ദിലീപ്, നിസാർ അമ്പിലോത്ത്, മുസ്തഫ മണിയറ സൈദ് കണ്ണൂർ, തഫ്സീൽ കുന്നുംപുറം, ഉബൈദ്, അബ്ദുൽഅസീസ് രാമപുരം, മൻസൂർ എടക്കര എന്നിവർ എക്സിക്യൂറ്റീവ് അംഗങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."