നിഷാ സാരംഗിന് പിന്തുണയുമായി ഡബ്ല്യു.സി.സി
കൊച്ചി: സ്വകാര്യ മലയാളം ചാനലിലെ സീരിയല്‍ സംവിധായകനില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പങ്കുവച്ച നടി നിഷാ സാരംഗിന് പിന്തുണയുമായി സിനിമയിലെ വനിതാ കൂട്ടായ്മ വിമന്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യു.സി.സി). ഫേസ് ബുക്ക് പേജിലൂടെയാണ് ഡബ്ല്യു.സി.സി നിഷാ സാരംഗിന് പിന്തുണ അറിയിച്ചത്.
'ഈ നടിക്കൊപ്പവും ഞങ്ങളുണ്ട്. ഞങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്ന സമരം ആക്രമിക്കപ്പെട്ട ഓരോരുത്തര്‍ക്കും വേണ്ടിയുള്ളതാണ്. ആക്രമിക്കപ്പെടാത്ത ഒരു തൊഴിലിടത്തിന്റെ പിറവിക്ക് വേണ്ടിയാണ്. അത് നീട്ടിക്കൊണ്ടുപോകാതിരിക്കാന്‍ വേണ്ടിയാണ് ' എന്ന് അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗോടെയുള്ള പോസ്റ്റില്‍ പറയുന്നു. ഒരു സ്ത്രീയും ബുദ്ധിമുട്ടിലകപ്പെടുന്നതോ പീഡിപ്പിക്കപ്പെടുന്നതോ ആയ ഒരു സാഹചര്യവും ഇവിടെ ഉണ്ടാകാന്‍ പാടില്ല . ഞങ്ങള്‍ നിലകൊള്ളുന്നത് തന്നെ അതിനാണ്. തൊഴില്‍ രംഗത്തെ സ്ത്രീ പീഡനം തുറന്നു പറഞ്ഞ ഈ സഹോദരിയുടെ കാര്യത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താന്‍ പൊലിസിന് ഉത്തരവാദിത്വമുണ്ടെന്നും ഡബ്ല്യു.സി.സി പോസ്റ്റില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."