HOME
DETAILS
MAL
തെരഞ്ഞെടുപ്പ് പരിശീലന ഉത്തരവ് കൈപ്പറ്റിയില്ല; ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ കലക്ടറുടെ ഉത്തരവ്
backup
April 04 2019 | 03:04 AM
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജീവനക്കാര്‍ക്കുള്ള പരിശീലനത്തിന് നിയോഗിച്ചുള്ള ഉത്തരവ് കൈപ്പറ്റാതിരുന്ന ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകി ഉത്തരവിട്ടു.
സിവില്‍ സപ്ലൈസ് കമ്മിഷണറേറ്റിലെ സീനിയര്‍ സൂപ്രണ്ട് നൗഷാദിനെയാണ് അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കലക്ടറുടെ ഉത്തരവുകള്‍ കൈപ്പറ്റാതിരിക്കുകയോ പാലിക്കാന്‍ വിസമ്മതിക്കുകയോ ചെയ്യുന്ന ജീവനക്കാര്‍ക്കെതിരേ തുടര്‍ന്നും ജനപ്രാതിനിധ്യ നിയമം അനുശാസിക്കുന്ന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."