മുന്നണി പരീക്ഷണങ്ങളുടെ വിജയത്തിന് വിട്ടുവീഴ്ച അനിവാര്യം: മന്ത്രി
തിരുവനന്തപുരം: വിട്ടുവീഴ്ചയും ഘടകകക്ഷികള്‍ തമ്മില്‍ പരസ്പരധാരണയും ഉണ്ടായാല്‍ മാത്രമേ മുന്നണി പരീക്ഷണങ്ങള്‍ വിജയിക്കൂവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ആദ്യ കേരള മന്ത്രിസഭയുടെ 60ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 'മുന്നണി രാഷ്ട്രീയം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.എം.എസ് സര്‍ക്കാര്‍ തുടക്കമിട്ട മുന്നണി ഭരണത്തിന്റെ പാതയാണ് രാജ്യം മുഴുവന്‍ പിന്നീട് പിന്തുടര്ന്നത്. ആദ്യ മന്ത്രിസഭയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ മാത്രമായിരുന്നില്ല ഉള്‍പ്പെട്ടിരുന്നത്. വി.ആര് കൃഷ്ണയ്യര്‍, ജോസഫ് മുണ്ടശ്ശേരി, ഡോ. എ.ആര് മേനോന് തുടങ്ങിയ മന്ത്രിമാര്‍ പാര്‍ട്ടി മെംബര്മാരായിരുന്നില്ല. വിവിധ മേഖലയിലെ ഇത്തരം വിദഗ്ധരുടെ സേവനം വികസനത്തിനായി പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു. മുന്നണി സമ്പ്രദായം വലിയ മാറ്റമാണ് രാജ്യത്തെ രാഷ്ട്രീയ അവസ്ഥയിലുണ്ടാക്കിയത്. ഏകകക്ഷി സമ്പ്രദായത്തിന്റെ പോരായ്മകളും ദൗര്‍ബല്യങ്ങളും ഏകാധിപത്യപ്രവണതയും തിരുത്താന്‍ മുന്നണി സമ്പ്രദായത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷനായി. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് സംസാരിച്ചു. കെ.ടി.ഡി.സി മുന്‍ ചെയര്മാന് ചെറിയാന് ഫിലിപ്പ് മോഡറേറ്ററായിരുന്നു. കേരള സര്‍വകലാശാല മുന്‍ പി.വി.സി ഡോ.ജെ പ്രഭാഷ് വിഷയാവതരണം നടത്തി.
ആദ്യ കേരള മന്ത്രിസഭയുടെ 60ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 'ദലിത് പ്രശ്നങ്ങളും സ്വത്വ രാഷ്ട്രീയവും' എന്ന വിഷയത്തിലുള്ള സെമിനാറും വനിതാ പാര്‍ലമെന്റും ഇന്ന് നടക്കും.
കനകക്കുന്ന് കൊട്ടാരത്തില്‍ ഉച്ചക്ക് 2.30ന് നടക്കുന്ന സെമിനാര്‍ മന്ത്രി എ.കെ ബാലന് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."