ഫിഡ്ജ് പൊട്ടിത്തെറിച്ച് വീട് തീപിടിച്ചു: വീട്ടിലുണ്ടായിരുന്ന കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
നെയ്യാറ്റിന്‍കര: അതിയന്നുര്‍ പഞ്ചായത്തിലെ രാമപുരത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. അതിയന്നുര്‍ രാമപുരം വലയവിളാകത്ത് മേലേ പുത്തന്‍ വീട്ടില്‍ ബാലകൃഷ്ണന്റെ വീട്ടിലെ ഫ്രിഡ്ജാണ് ഇന്നലെ രാവിലെ പൊട്ടിതെറിച്ചത്. വീടിന്റെ മേല്‍ക്കൂരയായി ഉപയോഗിച്ചിരിക്കന്ന തകര ഷീറ്റില്‍ നിന്നുണ്ടായ കടുത്ത ചുടാകാം ഫ്രിഡ്ജ് പൊട്ടിതെറിക്കാന്‍ കാരണമായതെന്നാണ് അഗ്നിശമന വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. ബാലകൃഷ്ണനും ഭാര്യയും വീട്ടില്‍ ഉണ്ടായിരുന്നില്ല അവധിയായതിനാല്‍ ബാലകൃഷ്ണന്റെ മക്കള്‍ വീട്ടിലുണ്ടായിരുന്നെങ്കിലും ഉഗ്രശബ്ദം കേട്ട് വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയതിനാല്‍ പരിക്കുകളില്ലാതെ രക്ഷപെട്ടു. വീടിന്റെ അടുക്കളയും ഹാളും പൂര്‍ണ്ണമായി കത്തിയ നിലയിലാണ്. വീട്ടിനുളളില്‍ തീ പടര്‍ന്ന് തുണികളും ഫര്‍ണിച്ചറുകളും കത്തിയമര്‍ന്നു. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനം നടത്തി. നെയ്യാറ്റിന്‍കര ഫയര്‍ അഗ്നിശമനാ വിഭാഗം എത്തിയാണ് തീ നിയന്ത്രണാവിധേയമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."