കേന്ദ്രത്തിന് നേരിട്ട് ഇടപെടാനാകില്ലെന്ന് കേന്ദ്ര മന്ത്രി
കോഴിക്കോട്: മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ക്കെതിരേ നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ സഹമന്ത്രി സി.ആര് ചൗധരി. കേന്ദ്രത്തിന് ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടാന്‍ കഴിയില്ല. വിഷയം കേന്ദ്രസര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.
ഭൂമി കൈയേറ്റം സംസ്ഥാന വിഷയമായതിനാല്‍ നേരിട്ട് ഇടപെടുന്നതിനുപകരം കേന്ദ്രം കേരളത്തിന് നിര്‍ദേശം നല്‍കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മൂന്നാറിലെ കൈയേറ്റങ്ങളും വന്‍കിട നിര്‍മാണപ്രവര്‍ത്തനങ്ങളും സംബന്ധിച്ച് പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രി തുടങ്ങിയവര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്ട്ടിന്മേലുള്ള തുടര്‍നടപടിക്ക് രണ്ട് മൂന്ന് ദിവസംകൂടി കാത്തിരിക്കേണ്ടിവരും. പരിസ്ഥിതി പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്നാര്‍ വിഷയം കേന്ദ്രം നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."