പൊന്നാനിയില്‍ വീണ്ടും മോഷണം രണ്ട് കടകളില്‍ നിന്നായി നഷ്ടപ്പെട്ടത് 25,000 രൂപ
പൊന്നാനി: ഒരാഴ്ചത്തെ ഇടവേളയില്‍ പൊന്നാനിയില്‍ വീണ്ടും മോഷണം. പൊന്നാനി ബസ് സ്റ്റാന്‍ഡിലെ രണ്ടു കടകളിലാണ് മോഷണം നടന്നത് .
കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. പൊന്നാനി ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി സ്റ്റോറിലും സിപ്സാപ് ബേക്കറിയിലുമാണ് മോഷണം നടന്നത്. സിറ്റി സ്റ്റോറില്‍ നിന്നും 15,000 രൂപയും സാപ്സാപ് ബേക്കറിയില്‍ നിന്നും 10,000 രൂപയുമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് കടയില്‍ പരിശോധിച്ചപ്പോള്‍ സക്കാത്ത് ഫണ്ടിനായി മാറ്റി വച്ചിരുന്ന 15,000 രൂപ നഷ്ടപ്പെട്ടതായി മനസിലായി.
തുടര്‍ന്നാണ് ബേക്കറിയിലും മോഷണം നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപയാണ് ഈ കടയില്‍ നിന്നും നഷ്ടപ്പെട്ടിട്ടുള്ളത്. പിന്നീട് മോഷണം നടന്ന കടയുടെ സമീപമുള്ള അഷ്റഫിന്റെ ഫ്ലാഷ് സ്റ്റുഡിയോയിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോള്‍ മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചെങ്കിലും മോഷ്ടാവിനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊന്നാനി പൊലിസില്‍ പരാതി നല്കി. പൊലിസ് കടകളിലെത്തി പരിശോധന നടത്തി.
സി.സി ടി.വി.ദൃശ്യങ്ങള്‍ പൊലിസിന് കൈമാറുകയും ചെയ്തു. മേഖലയില്‍ അടുത്തിടെയായി മോഷണങ്ങള്‍ പെരുകിയിട്ടും മോഷ്ടാക്കളെ പിടിക്കുന്നതിന് പൊലിസ് തയാറാവുന്നില്ലെന്നാണ് ആക്ഷേപം. ഒരാഴ്ച മുന്‍പാണ് ബിയ്യത്തെ കടയില്‍ മോഷണം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."