HOME
DETAILS
MAL
ഹിറ്റാച്ചി എസ്‌കവേറ്റര്‍ മോഷണം പോയ കേസില്‍ പ്രതി പിടിയില്‍
backup
April 22 2017 | 22:04 PM
മഞ്ചേരി: എന്‍ജിന്‍ വര്‍ക്ക് ഷോപ്പില്‍ നിന്നു ഹിറ്റാച്ചി എസ്‌കവേറ്റര്‍ മോഷണം പോയ കേസിലെ പ്രതി മഞ്ചേരി പൊലിസിന്റെ പിടിയിലായി. തമിഴ്‌നാട് നാമക്കല്‍ രാശിപുരം ആവാരംതുറൈ മണികണ്ഠന്‍(27)നെയാണ് അറസ്റ്റു ചെയ്തത്.
2015 ജനുവരിയില്‍ മഞ്ചേരി-നിലമ്പൂര്‍ റോഡിലെ ത്രീസ്റ്റാര്‍ എന്‍ജിന്‍ വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന തമിഴ്‌നാട് സേലം സ്വദേശി കണ്ണന്‍ എന്നയാളുടെ ഹിറ്റാച്ചി എസ്‌കവേറ്ററാണ് മോഷണം പോയത്. ഈ കേസില്‍ പ്രതി ഒളിവിലായിരുന്നു.
പ്രതിക്കെതിരേ സമാനമായ കേസുകള്‍ നിലമ്പൂരിലും പാലക്കാട്ടുമുണ്ട്. മലപ്പുറം എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരം ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, ടി.ശ്രീകുമാര്‍, പി സഞ്ജീവ്, സലിം, ബഷീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."