എ.ഇ.ഒ ഓഫിസിലെ നിയമന രജിസ്റ്ററിലെ പേജ് നശിപ്പിച്ചതില്‍ കേസെടുത്തു
തളിപ്പറമ്പ് : തളിപ്പറമ്പ് എ.ഇ.ഒ ഓഫിസിലെ നിയമന രജിസ്റ്ററിലെ ഒരു പേജ് കീറിയെടുത്ത് നശിപ്പിച്ചത് സംബന്ധിച്ച പരാതിയില്‍ പൊലിസ് കേസെടുത്തു.
എഇഒ ഓഫിസ് പരിധിയിലെ എയിഡഡ് സ്‌കൂള്‍ അധ്യാപകരുടെ നിയമന ഉത്തരവുകളുടെ 1998 ലെ രജിസ്റ്ററില്‍ നിന്നും 64ാം നമ്പറിലുള്ള പേജ് കീറിയെടുത്ത് നശിപ്പിച്ചുവെന്നാണ് എ.ഇ.ഒയുടെ പരാതി. 97-98 കാലത്ത് നോര്‍ത്ത് മുതുകട എ.എല്‍.പി സ്‌കൂളില്‍ താല്‍ക്കാലിക നിയമനം നേടിയ അധ്യാപികക്ക് കുട്ടികള്‍ കുറഞ്ഞതിനാല്‍ പുറത്തുപോകേണ്ടി വന്നിരുന്നു. എന്നാല്‍ 2011ല്‍ ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തുടര്‍ നിയമനം ലഭിക്കുകയും ചെയ്തു. ഈ നടപടിക്കെതിരായി മുയ്യം രാജീവന്‍ എന്നയാള്‍ ഡി.പി.ഐ ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് അധ്യാപിക ഗവണ്‍മെന്റിലേക്ക് നല്‍കിയ നിവേദനം നല്‍കുകയും കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഇതിനെ കുറിച്ച് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് രജിസ്റ്ററിലെ പേജ് കീറിയെടുത്ത് നശിപ്പിച്ചതായി കണ്ടത്. എ.ഇ.ഒയുടെ പരാതി പ്രകാരം പൊതുമുതല്‍ നശിപ്പിച്ചതിനും മോഷണത്തിനുമാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."