HOME
DETAILS
MAL
കാമുകന് അവഗണിച്ചു; കാമുകി ചാടിമരിച്ചു
backup
July 08 2018 | 21:07 PM
നോയിഡ: കാമുകന് അഗണിച്ചതിനെ തുടര്‍ന്ന് യുവതി മൂന്നാം നിലയില്‍ നിന്ന് ചാടി മരിച്ചു. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ കഴിഞ്ഞദിവസം ഉച്ചയ്ക്കുശേഷമാണ് സംഭവമുണ്ടായത്. കാസ്കഞ്ച് സ്വദേശിയായ ശിവാനി (25)ആണ് കാമുകന്റെ അവഗണനയില്‍ ജീവനൊടുക്കിയത്. ശിവാനിയെ കാണാനോ ഫോണില്‍ വിളിക്കാനോ തയാറാവാത്തതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തത്. ഒരു മണിക്കൂറോളം എസ്കലേറ്ററിന് മുകളില്‍ ഇരുന്നതിന് ശേഷമാണ് യുവതി താഴേക്ക് ചാടിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. യുവതിയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയ കുറിപ്പിലാണ് കാമുകനുമായുള്ള പ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തമാവുന്നത്. കാമുകനെതിരേ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."