മഞ്ചേരിയിലെ ജലക്ഷാമമുള്ള പ്രദേശങ്ങളില്‍ നഗരസഭ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിക്കും
മഞ്ചേരി:മഞ്ചേരി നഗരസഭാ പരിധിയില്‍ പെട്ട പ്രദേശങ്ങളിലേക്കു ടാങ്കര്‍ലോറികളില്‍ കുടിവെള്ളമെത്തിക്കാന്‍ നഗരസഭ തീരുമാനിച്ചു.
കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈകൊണ്ടിരുന്നു. നഗരസഭയുടെ ഈ തീരുമാന പ്രകാരം വെള്ളം ലഭ്യമാക്കുന്നതിനു ജലഅതോറിറ്റി തയ്യാറാവുകയു ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കലക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയാവുകയും ചെയ്തിരുന്നു. വെള്ളം വിതരണം ചെയ്യുന്നതിനാവശ്യമായ ടാങ്കര്‍ ലോറികള്‍ ഇല്ലാത്തതിനാല്‍ ക്വട്ടേഷന്ക്ഷണിച്ചു തുടര്‍ നടപടികള്‍ കൈകൊള്ളാനാണ് തീരുമാനം.
നഗരസഭയിലെ വേട്ടേക്കോട്, പുല്ലഞ്ചേരി,വെള്ളാരങ്ങല്‍,മംഗലശ്ശേരി തുടങ്ങിയ പ്രദേശങ്ങള്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുകയാണ്. നിലവില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെളള വിതരണം നഗരസഭക്കകത്ത് ലഭ്യമാണങ്കിലും ഈപ്രദേശങ്ങളിലേക്കു പലകാരണങ്ങളാലും വെള്ളം ലഭ്യമാകാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."