മധ്യപ്രദേശിലെ മണ്ണെണ്ണ ടാങ്ക് സ്‌ഫോടനം: മരണം 18 ആയി
ഭോപ്പാല്‍: മധ്യപ്രദേശിലെ ചിന്ദ്‌വാര ജില്ലയില്‍ റേഷന്‍ കടയിലെ മണ്ണെണ്ണ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി.
എന്നാല്‍, അപകടത്തില്‍ 13 പേരെ മരിച്ചിട്ടുള്ളൂവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. മരിച്ചവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. 14 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ചിന്ദ്്‌വാര ജില്ലാ ആസ്ഥാനത്തു നിന്ന് 82 കി.മീറ്റര്‍ മാറി ഹരായി നഗര്‍ പഞ്ചായത്തിലെ ബാര്‍ഗി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സ്‌ഫോടനമുണ്ടായത്. ഇവിടുത്തെ റേഷന്‍ കടയില്‍ സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി 50ലധികം പേര്‍ ക്യൂവില്‍ നില്‍ക്കുമ്പോഴായിരുന്നു സ്‌ഫോടനമുണ്ടായത്.
മുറിക്കുള്ളില്‍ തിങ്ങി ഞെരുങ്ങി 25പേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. മറ്റുള്ളവര്‍ പുറത്തുമായിരുന്നു. മുറിക്കുള്ളിലുണ്ടായിരുന്നവരില്‍ ചിലരാണ് മരിച്ചതെന്ന് പൊലിസ് അറിയിച്ചു.
സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സമീപത്ത് നിന്നിരുന്ന ആരെങ്കിലും സിഗരറ്റ് കുറ്റിയിട്ടതായിരികാം സ്‌ഫോടനത്തിന് കാരണമായതെന്ന് സംശയിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി ഡി.ഐ.ജി ജി.കെ പഥക് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."