HOME
DETAILS
MAL
പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് ഓഫിസ് സെക്രട്ടറിയറ്റില്‍ തുറക്കാന്‍ നീക്കം: പുതിയ ആരോപണമുന്നയിച്ച് ചെന്നിത്തല
backup
July 02 2020 | 10:07 AM
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരേ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പ്രൈസ് വാട്ടര്‍ ഓഫിസ് സെക്രട്ടറിയറ്റില്‍ തുറക്കാന്‍ ധനവകുപ്പ് അനുമതി നല്കി കഴിഞ്ഞു. ബാക്ഡേര് ഓഫിസ് എന്ന പേരിലാണ് ഓഫിസ് തുറക്കുന്നത്. പ്രവര്‍ത്തനമാരംഭിക്കാന്‍ ഇനി ഗതാഗതമന്ത്രി ഒപ്പിട്ടാല്‍ മതി. ധാരണ പ്രകാരം നാല് ഉദ്യോഗസ്ഥരാണ് ഓഫിസില്‍ ഉണ്ടാവുക. പ്രതിമാസം മൂന്നുലക്ഷത്തോളം രൂപയാണ് ഇവരുടെ ശമ്പളമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം ഒരു ധാരണാ പത്രത്തിലും ഒപ്പിട്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഹെസ്സ് കമ്പനിയുമായി സര്‍ക്കാര്‍ ധാരണാ പത്രം ഒപ്പിട്ടെന്ന് ചെന്നിത്തല വ്യക്തമാക്കി. ഇത് സ്വീസ് കമ്പനിയുടെ വെബ്സൈറ്റിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."