HOME
DETAILS
MAL
കോട്ടയത്ത് കൊവിഡ് മുക്തയ്ക്ക് വീണ്ടും രോഗബാധ
backup
July 02 2020 | 13:07 PM
കോട്ടയം: കൊവിഡ് മുക്തയായ പായിപ്പാട് സ്വദേശിനിക്ക് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ഷാര്‍ജയില്‍ വെച്ച് മെയ് പത്തിന് രോഗം സ്ഥിരീകരിച്ചശേഷം അവിടെ ആശുപത്രിയില്‍ പ്രവേശിച്ച് ചികിത്സ നടത്തിയിരുന്നു. ജൂണ്‍ മൂന്നിന് നടത്തിയ സാംപിള്‍ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. അതിനുശേഷമാണ് നാട്ടിലെത്തിയത്. വീണ്ടും രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് പരിശോധന നടത്തിയത്.
ജൂണ്‍ 19ന് യുവതി കേരളത്തിലെത്തി. തുടര്‍ന്ന് ഹോം ക്വാറന്റൈനിലായിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂണ്‍ 30ന് സ്രവം പരിശോധനയ്ക്ക് എടുക്കുകയും ഇന്ന് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
പായിപ്പാട് സ്വദേശിനി ഉള്‍പ്പടെ ഒന്‍പത് പേര്‍ക്കാണ് ഇന്ന് കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."