വെള്ളമുണ്ടയില്‍ ജാഗ്രതാ കര്‍മസേന രൂപീകരിച്ചു
മാനന്തവാടി: വെള്ളമുണ്ട സെന്റ് തോമസ് ഇടവക യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ വര്‍ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കണ്ടുപിടിക്കുന്നതിനും സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധാര്‍മ്മിക സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനും വെള്ളമുണ്ടയില്‍ ജാഗ്രത ഡിജിറ്റല്‍ കര്‍മസേന രൂപീകരിച്ചു.
വാട്സ്ആപ്, ഫെയ്സ്ബുക്ക് എന്നിവ വഴി അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ ഒറ്റക്കും കൂട്ടായും കണ്ടെത്തി പൊലിസിനെയും ഐ.ടി വിദഗ്ധരെയും അറിയിക്കുന്നതിനാണ് കര്‍മസേന പ്രധാനമായും പ്രവര്‍ത്തിക്കുക. കെ.സി.ബി.സി യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഇടവക യുവജന കൂട്ടായ്മയിലാണ് ഡിജിറ്റല്‍ കര്‍മ സേന രൂപീകരണം നടന്നത്. ഇടവക വികാരി ഫാ. തോമസ് ചേറ്റാനി യുവജന ദിനാചരാം ഉദ്ഘാടനം ചെയ്തു. വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റര്‍ സി.വി ഷിബു ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."