HOME
DETAILS
MAL
25 വിദ്യാര്‍ഥികള്‍ക്ക് ടി.വി നല്‍കി നൈസി ആന്‍ഡ് യാസീന്‍ ഫൗണ്ടേഷന്‍
backup
July 03 2020 | 01:07 AM
കോഴിക്കോട്: ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി ആന്‍ഡ് എച്ച് ഗ്ലോബല്‍ കമ്പനിയുടെ ആഭിമുഖ്യത്തില്‍ നൈസി ആന്‍ഡ് യാസീന്‍ ഫൗണ്ടേഷന്‍ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ടെലിവിഷന്‍ നല്‍കി.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുത്ത 25 വിദ്യാര്‍ഥികള്‍ക്കാണ് ടി.വി നല്‍കിയത്. സ്ഥാപനത്തിന്റെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നിര്‍ധന വിദ്യാര്‍ഥികളെ കണ്ടെത്തി ടെലിവിഷന്‍ വിതരണം ചെയ്തത്.
പദ്ധതിയുടെ ഉദ്ഘാടനം കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ നിര്‍വഹിച്ചു. ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ടി.വി നല്‍കിയ നൈസി ആന്‍ഡ് യാസീന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
സൗത്ത് മണ്ഡലത്തിലെ വിദ്യാര്‍ഥിക്കുള്ള ടി.വി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ നൈസി നവാസില്‍ നിന്ന് ഡോ. എം.കെ മുനീര്‍ ഏറ്റുവാങ്ങി. വടകര സെന്റ് ആന്റണീസ് സ്‌കൂള്‍ വിദ്യാര്‍ഥിക്കുള്ള ടി.വി കെ.യു.ഡബ്ല്യു.ജെ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂരും പറമ്പില്‍ ബസാര്‍ സകൂള്‍ വിദ്യാര്‍ഥിക്കുള്ള ടെലിവിഷന്‍ പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും ഏറ്റുവാങ്ങി. ചടങ്ങില്‍ കോ ചെയര്‍മാന്‍ നവാസ് പൂനൂര്‍, സി ആന്‍ഡ് എച്ച് കാലിക്കറ്റ് ഓപ്പറേഷന്‍സ് ഹെഡ് എം.വി അന്‍ജഷ്, പ്രസ്‌ക്ലബ്ബ് ട്രഷറര്‍ ഇ.പി മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
യു.എ.ഇ, ഖത്തര്‍, ഒമാന്‍, സഊദി, ബഹ്‌റൈന്‍, മലേഷ്യ എന്നിവിടങ്ങളിലാണ് ക്ലീന്‍ ആന്‍ഡ് ഹൈജിന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇറ്റലിയിലും വിയറ്റ്‌നാമിലും ഉള്‍പ്പെടെ ലോകത്തെ മറ്റു പലരാജ്യങ്ങളിലും കമ്പനിയുടെ സാന്നിധ്യമുണ്ട്. വൃത്തിയും ശുചിത്വവും എന്ന സന്ദേശവുമായി 2005ല്‍ യാസീന്‍ ഹസന്‍ ദുബൈയില്‍ തുടക്കം കുറിച്ച സ്ഥാപനം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സാമൂഹ്യ സേവന രംഗത്തും സജീവമാണ്.
കൊവിഡ് പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും ഫൗണ്ടേഷന്‍ സഹായം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."