HOME
DETAILS
MAL
കൊവിഡ്: സഊദിയിലും ഡല്‍ഹിയിലുമായി മൂന്ന് മലയാളികള്‍ കൂടി മരിച്ചു
backup
July 03 2020 | 01:07 AM
സ്വന്തം ലേഖകര്‍
കൊവിഡ് ബാധിച്ച് സഊദിയിലും ഡല്‍ഹിയിലുമായി മൂന്ന് മലയാളികള്‍ കൂടി മരിച്ചു. സഊദിയില്‍ കൊല്ലം സ്വദേശിയും ഡല്‍ഹിയില്‍ കന്യാസ്ത്രീ അടക്കം രണ്ടുപേരുമാണ് മരിച്ചത്.
സഊദി അറേബ്യയിലെ റിയാദില്‍ കൊല്ലം അഞ്ചല്‍ ഏരൂര്‍ പത്തടി കൊടിവിള പുത്തന്‍വീട്ടില്‍ ശരീഫ് (52)മരിച്ചത്. ബുധനാഴ്ച രാവിലെ റിയാദ് മന്‍സൂരിയയിലെ അല്‍ഈമാന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. റിയാദില്‍ ലോന്‍ഡ്രി നടത്തുകയായിരുന്നു. അടുത്തിടെ ഫൈനല്‍ എക്സിറ്റില്‍ നാട്ടില്‍ പോകാനിരിക്കെയാണ് കൊവിഡ് പ്രതിസന്ധിയുണ്ടായത്.
പിതാവ്: മുഹമ്മദ് ഹനീഫ. മാതാവ്: ഫാത്വിമ ബീവി. ഭാര്യ: നജ്മുന്നീസ. നാല് ആണ്മക്കളും നാല് പെണ്മക്കളുമുണ്ട്.
ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് ദി ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി (എഫ്.ഐ.എച്ച്) സന്യാസിനി സമൂഹത്തിന്റെ ഡല്‍ഹി പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയറായ സിസ്റ്റര്‍ അജയ മേരി (68), പന്തളം സ്വദേശി തങ്കച്ചന് മത്തായി (65) എന്നിവരാണ് ഡല്‍ഹിയില്‍ മരിച്ചത്.
കൊല്ലം കുമ്പളം വാഴവിള സ്വദേശിനിയാണ് സിസ്റ്റര്‍ അജയ മേരി. ഡല്‍ഹിയിലെ ഹസ്താലില് താമസിക്കുന്ന തങ്കച്ചന് മത്തായി പന്തളം കുമ്പുക്കാട് തെക്കേതില്‍ കുടുംബാംഗമാണ്. ഭാര്യ: പൊന്നമ്മ മത്തായി. മക്കള്‍: പ്രിന്‍സി ബെന്നി, റിന്‍സി ബാബാഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."