HOME
DETAILS

ഉടമയുടെ പരാതി ട്രൈബ്യൂണല്‍ തള്ളി ജനകീയ സമരസമിതിയുടെ 276 ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചു സ്വകാര്യ ക്രഷര്‍ അടച്ച് പൂട്ടാന്‍ ഉത്തരവ്

  
backup
April 22 2017 | 23:04 PM

%e0%b4%89%e0%b4%9f%e0%b4%ae%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%88%e0%b4%ac%e0%b5%8d%e0%b4%af%e0%b5%82%e0%b4%a3%e0%b4%b2


ദ്വാരക: എടവക ഗ്രാമപഞ്ചായത്തിലെ തോണിച്ചാല്‍ അത്തേരിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ  ക്രഷര്‍ അടച്ച് പൂട്ടാന്‍ ട്രൈബ്യൂണല്‍ ഉത്തരവ്. ഇതോടെ പ്രദേശവാസികള്‍ ജനകീയ സമരസമിതി രൂപീകരിച്ച് 276 ദിവസമായി നടത്തിവന്ന സമരം നിര്‍ത്തിയതായി സമരസമിതി അറിയിച്ചു.
ജനകീയ  സമരങ്ങളുടെ ഫലമായി എടവക ഗ്രാമ പഞ്ചായത്ത് ക്രഷര്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്ന് ക്രഷര്‍ ഉടമ പഞ്ചായത്ത് ട്രൈബ്യൂണലിനെ  സമീപിക്കുകയും  പരാതി നല്‍കുകയും  ചെയ്തിരുന്നു.
പരാതി സ്വീകരിച്ച ട്രൈബ്യൂണല്‍ പഞ്ചായത്ത് നടപടിക്ക് സ്റ്റേ നല്‍കുകയും ഇതിന്റെ പിന്‍ബലത്തില്‍ ക്രഷര്‍ പ്രവര്‍ത്തിപ്പിക്കുകയുമായിരുന്നു. ക്രഷര്‍ പ്രവര്‍ത്തിക്കുമ്പോഴും സമര സമിതി സമരവുമായി  മുന്നോട്ട് പോയി.
ഇതേ തുടര്‍ന്ന് ഉടമ ക്രഷറിലേക്ക്  മെറ്റല്‍ കൊണ്ടു പോകുന്നതിന് ഹൈക്കോടതിയില്‍ പരാതി നല്‍കി പൊലിസ് സംരക്ഷണം നേടിയിരുന്നു. കേസ് നല്‍കിയും പൊലിസിനെ ഉപയോഗിച്ചും  സമരം പരാജയപ്പെടുത്താനും പലതവണ ശ്രമങ്ങളുണ്ടായിരുന്നു. വിവിധ സമയങ്ങളിലായി സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ പത്തോളം കേസുകള്‍ നിലവിലുണ്ട്. ആദിവാസികളും സ്ത്രീകളും ജനപ്രതിനിധികളുമടക്കം നിരവധി തവണ അറസ്റ്റ് വരിക്കുകയും ചെയ്തിരുന്നു.
ട്രൈബ്യൂണലില്‍ നല്‍കിയ പരാതിയില്‍ വാദം പൂര്‍ത്തീകരിച്ച് ലൈസന്‍സ് നല്‍കാതിരുന്ന നടപടി അഗീകരിക്കുകയും ക്രഷര്‍ ഉടമയുടെ പരാതി തള്ളുകയുമായിരുന്നു.
പരാതി തള്ളിയ സാഹചര്യത്തില്‍ ക്രഷര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് അടച്ച് പൂട്ടേണ്ടി വരും.
ക്രഷറില്‍ ആധുനിക മെഷിനുകള്‍ ഉപയോഗിച്ച് പരിസരവാസികള്‍ക്കും പരിസ്ഥിതിക്കും ദോഷം വരുത്തുകയും ശബ്ദ മലിനീകരണം സൃഷ്ടിക്കുകയും ചെയ്തതോടെയാണ് പ്രദേശവാസികള്‍ സമരവുമായി രംഗത്തെത്തിയത്.
 17 ആദിവാസി കുടുംബങ്ങളും മറ്റു കുടംബങ്ങളും വര്‍ഷങ്ങളായി  ക്രഷര്‍ മുഖേനയുള്ള ദുരിതം അനുഭവിച്ച് ജീവിക്കുകയായിരുന്നു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  9 hours ago