ഇലക്ഷന്‍ അംബാസഡറെയും ഐക്കണുകളെയും ആദരിച്ചു
കൊച്ചി: 'നന്മയുള്ള വോട്ട് നാടിന് നന്മയ്ക്ക് 'എന്ന മുദ്രാവാക്യവുമായി വോട്ടര്‍ ബോധവല്‍കരണ പരിപാടി സ്വീപ്പിന്റെ നേതൃത്വത്തില്‍ പോളിങ് യൂത്ത് ചടങ്ങ് സംഘടിപ്പിച്ചു. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളജില്‍ സ്വീപ് ജില്ലാ അംബാസഡറെയും ഭിന്നശേഷി യൂത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ ഐക്കണുകളെയും ആദരിച്ചു. ഹരിത തെരഞ്ഞെടുപ്പ് കാംപയിന്റെ ലോഗോ പ്രകാശനവും നടത്തി. സ്വീപ് ജില്ലാ നേതൃത്വം , ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍ എന്നിവ സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
സ്വീപ് ജില്ലാ അംബാസഡര്‍ സംഗീതജ്ഞനായ സ്റ്റീഫന്‍ ദേവസ്സി , ഭിന്നശേഷി ഐക്കണ്‍ ചിത്രകാരി സ്വപ്ന അഗസ്റ്റിന്‍, ട്രാന്‍സ് ജെന്‍ഡര്‍ ഐക്കണ്‍ നടിയും മേക്ക് അപ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമര്‍ എന്നിവരെ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യാഗസ്ഥനും ജില്ലാ കലക്ടറുമായ മുഹമ്മദ് വൈ സഫീറുള്ള മൊമെന്റോ നല്‍കി ആദരിച്ചു. സിനിമാ താരം ഉണ്ണി മുകുന്ദനാണ് യൂത്ത് ഐക്കണ്‍. ഹരിത പെരുമാറ്റച്ചട്ടം അനുസരിച്ചുള്ള തെരഞ്ഞെടുപ്പിനായുള്ള ഹരിത കാംപയ്ന്‍ ഉദ്ഘാടനം കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, സബ് കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്, അസി. കലക്ടര്‍ പാട്ടീല്‍ പ്രാഞ്ജാല്‍ ലഹേന്‍ സിങ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എസ്.ഷാജഹാന്‍ , ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ ജയ് പി. ബാല്‍ എന്നിവര്‍ ചേര്‍ന്ന് വാഴയിലയില്‍ തയ്യാറാക്കിയ ലോഗോ പ്രകാശനം ചെയ്തു കൊണ്ട് നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ.എം.എല്‍.ജോസഫ്, വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ജോണ്‍ ക്രിസ്റ്റഫര്‍ വടശ്ശേരി, സ്വീപ് ജില്ലാ നോഡല്‍ ഓഫിസര്‍ ബീന പി.ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിനു ശേഷം സ്റ്റീഫന്‍ ദേവസിയുടെ സംഗീത പരിപാടിയും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."