പൊതുമാപ്പ് അനുഗ്രഹമായി; വീട്ടുജോലിക്കെത്തി ദുരിതത്തിലായ മലപ്പുറം സ്വദേശിനി നാട്ടിലെത്തി
റിയാദ്: സ്വദേശിയുടെ വീട്ടില്‍ ഗാര്‍ഹിക തൊഴില്‍ വിസയിലെത്തി കടുത്ത ദുരിതത്തിലായ മലപ്പുറം സ്വദേശിനി നാട്ടിലേക്ക് തിരിച്ചു. പൊതുമാപ്പിന്റെ ആനുകൂല്യത്തിലാണ് മലപ്പുറം കാടാമ്പുഴ പിലാത്തറ കെ.പി സുലൈഖക്കു നാട്ടിലേക്ക് പോകാനുള്ള വഴിയൊരുങ്ങിയത്. രണ്ടണ്ടുവര്‍ഷം മുന്‍പ് വാദി ദവാസിറില്‍ സ്വദേശി കുടുംബത്തില്‍ ജോലിക്കെത്തിയ ഇവര്‍ കടുത്ത മാനസിക-ശാരീരിക പീഡനങ്ങളാണ് അനുഭവിച്ചിരുന്നത്.
സ്പോണ്‍സറുടെ വീട്ടില്‍നിന്നുള്ള പീഡനം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ മൂന്നുമാസം മുന്‍പ് ഇവര്‍ സമീപത്തെ മലയാളികളോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും നിയമപ്രശ്ങ്ങളെ തുടര്‍ന്ന് ആരും സംരക്ഷണം ഏറ്റെടുക്കാന്‍ തയാറായില്ല. ഒടുവില്‍ വാദി ദവാസിര്‍ കെ.എം.സി.സി ജീവകാരുണ്യ വിഭാഗം നേതാക്കള്‍ ഇടപെട്ട് അധികൃതരെ സമീപിച്ച് പ്രത്യേക അനുമതി വാങ്ങി ഒരു മലയാളി കുടുംബത്തോടൊപ്പം താമസിപ്പിക്കുകയായിരുന്നു.
ഇതിനിടയില്‍ തൊഴിലാളി ഒളിച്ചോടിയതായി കാണിച്ച് സ്പോണ്സര് ഹുറൂബ് ആക്കിയിരുന്നു. സാമൂഹികപ്രവര്‍ത്തകര്‍ സ്പോണ്സറുമായി നേരിട്ടു സംസാരിച്ച് ഹുറൂബ് നീക്കി എക്സിറ്റ് നല്‍കാമെന്ന് സമ്മതിച്ചെങ്കിലും ഇത് നീട്ടിക്കൊണ്ടുപോകുന്നതിടയിലാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. പാസ്പോര്‍ട്ട് കൈവശമില്ലാത്ത ഇവര്‍ക്ക് എമര്‍ജന്‍സി എക്സിറ്റ് സംഘടിപ്പിക്കുകയും ജവാസാത്തില്‍നിന്ന് എക്സിറ്റ് സംഘടിപ്പിക്കുകയുമായിരുന്നു. വിമാന ടിക്കറ്റ് കെ.എം.സി.സി സംഘടിപ്പിച്ചുനല്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."