HOME
DETAILS
MAL
'നടി ഷംനയെ ഭീഷണിപ്പെടുത്തിയ കേസ്: അന്വേഷണം അന്തിമഘട്ടത്തിലെന്ന്'
backup
July 03 2020 | 01:07 AM
കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസ് അന്വേഷണം അവസാനഘട്ടത്തിലെത്തിയതായി ഐ.ജി വിജയ് സാക്കറെ. പ്രതികള്‍ക്കെതിരേ വ്യക്തമായ തെളിവുകള്‍ ലഭിച്ചു. നടിയെ ഭീഷണിപ്പെടുത്തിയ സംഘത്തിലുള്‍പ്പെട്ട സ്ത്രീകളെ കൂടി ഇനി അറസ്റ്റ് ചെയ്യാനുണ്ടെന്നും ഐ.ജി അറിയിച്ചു.
അതേസമയം കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി റഫീഖിനെതിരേ വെളിപ്പെടുത്തലുമായി ഭാര്യ രംഗത്ത് എത്തി. ഷംനയെ വിവാഹം ചെയ്യാന്‍ പോവുകയാണെന്നും തന്നില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടുവെന്നും ഭാര്യ മാധ്യമങ്ങളോട് വെളിപ്പെടുത്തി. മുന്‍പ് നിരവധി തട്ടിപ്പുകള്‍ റഫീഖ് നടത്തിയിരുന്നു. ആളുകളില്‍നിന്ന് പണം വാങ്ങി ഇടപാടുകള്‍ നടത്തി തട്ടിപ്പ് നടത്തിയ നിരവധി കേസുകളുണ്ട്. ഷംനയുമായി നിരന്തരം ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. ഷംനയുടെ ചിത്രം കാണിച്ച് വിവാഹം ചെയ്യാന്‍ പോവുകയാണെന്ന് അറിയിച്ചു. എന്നാല്‍, പിന്നീട് ഷംന പൊലിസില്‍ പരാതി നല്‍കിയതോടെയാണ് സത്യം ബോധ്യമായതെന്നും റഫീഖിനെതിരേ പൊലിസില്‍ പരാതി നല്‍കിയതായും അവര്‍ പറഞ്ഞു.
അതേസമയം കേസില്‍ ബുധനാഴ്ച അറസ്റ്റിലായ ഷമീലാണ് മറ്റു യുവതികളില്‍ നിന്ന് കൈക്കലാക്കിയ സ്വര്‍ണം ജ്വല്ലറിയില്‍ കൊണ്ടുപോയി വിറ്റതെന്നും ഐ.ജി വിജയ് സാക്കറെ പറഞ്ഞു. അന്വേഷണം അതിന്റെ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. കേസില്‍ ആകെ 10 പ്രതികളാണ് പൊലിസ് പിടിയിലായത്. ഇതില്‍ ആറുപേരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങളും പ്രതികള്‍ നടി ഷംനയുമായി നടത്തിയ വാട്സ്ആപ് ചാറ്റുകളും പരിശോധിക്കണമെന്ന പ്രത്യേക ഹരജിയും പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."