ഇന്നസെന്റിന്റെ രണ്ടാംഘട്ട പര്യടനം ആരംഭിച്ചു
പെരുമ്പാവൂര്‍: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇന്നസെന്റിന്റെ മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനംവെങ്ങോല പഞ്ചായത്തിലെ ചെമ്പാരത്ത് കുന്നില്‍ നിന്ന് രാവിലെ എട്ടിന് ആരംഭിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി എന്‍.സി മോഹനന്‍, ഏരിയാ സെക്രട്ടറി പി.എം സലിം, ജില്ലാ കമ്മിറ്റി അംഗം പി.കെ സോമന്‍, മുന്‍ എം.എല്‍.എ സാജു പോള്‍, സി.പി.ഐ നേതാക്കളായ കെ.കെ അഷ്‌റഫ്, ശാരദാ മോഹന്‍, റെജിമോന്‍ കെ.കെ എന്നിവര്‍ നേതൃത്വം നല്‍കി.
വെട്ടിക്കാട്ട് കുന്നിലും സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയ ജനസഞ്ചയം ഇന്നസെന്റിനെ വരവേല്‍ക്കാ നുള്ള തയ്യാറെടുപ്പില്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. മുണ്ടങ്കരപുറം, ശാലേം, പങ്കിമല, മലയാം പുറത്തുപടി, കുറ്റിപ്പാടം, കുറ്റിപ്പാടം, എണ്‍പതാംകോളനി, കണ്ടന്തറ,അല്ലപ്ര, കേന്ദ്രങ്ങളിലെ സ്വീകരണ ശേഷം ചെന്ന വാരിക്കാട് ഗജവീരന്റെ അകമ്പടിയോടെ വരവേറ്റു.
രായമംഗലം പഞ്ചായത്തിലെ നവജീവന്‍ കവല, ത്രിവേണി 606, നെല്ലിമോളം കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം രാവിലത്തെ പര്യടനം സമാപിച്ചു. ഉച്ചയ്ക്ക് ശേഷം വല്ലം ഒക്കല്‍ ഈസ്റ്റ് ഒക്കല്‍, കൊടുവേലിപ്പടി, സിദ്ധന്‍ കവല, കൂവപ്പടി, മാവേലിപ്പടി, കൊല്ലന്‍ പടി, തൊടാ പറമ്പ് ,കാവുംപുറം, കയ്യുത്തിയാല്‍, എളമ്പകപ്പിള്ളി, മില്ലും പടി, അകനാട് ,ആന കല്ല്, പഞ്ചായത്ത് എന്നീ കേന്ദ്രങ്ങളിലെ സ്വീകരണം കഴിഞ്ഞ് പ്രളയക്കാട് സമാപിച്ചു. ഇന്ന് കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലാണ് ഇന്നസെന്റിന്റെ പര്യടനം. രാവിലെ 7.30ന് നാരായണമംഗലത്തു നിന്നാരംഭിച്ച് നാലുകണ്ടം, പടന്ന, കോട്ട, കൃഷ്ന്‍കോട്ട, കുണ്ടൂര്‍ വഴി 11ന് പൂവത്തുശ്ശേരിയിലെത്തി വിശ്രമം. തുടര്‍ന്ന് 3.30ന് വാളൂരില്‍ നിന്ന് വീണ്ടും ആരംഭിച്ച് മേലഡൂര്‍, കോട്ടമുറി, അമ്പഴക്കാട്, വടമ, കരിങ്ങോള്‍ച്ചിറ, പൈങ്ങോട് മഹിളാസമാജം വഴി 7.15ന് കോണത്തുകുന്നില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."