'കൃഷിമന്ത്രി സ്ഥലം സന്ദര്‍ശിക്കണം'
കക്കട്ടില്‍: കായ്ഫലമുള്ള 41 തെങ്ങുകള്‍ മുറിച്ചുമാറ്റിയ മേക്കോട്ട മലയിലെ കൃഷിഭൂമി കൃഷി മന്ത്രി സന്ദര്‍ശിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇന്നലെ രാത്രി ഏഴിനു സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിഭൂമിയില്‍ സമാനതകളില്ലാത്ത ക്രൂരതയാണ് നടന്നത്. ഒരു മാസം കഴിഞ്ഞിട്ടും ഈ പാതകം നടത്തിയവരെ കണ്ടെത്താത്ത പൊലിസിന്റെ നിലപാട് വലിയ ക്രൂരതയാണ്.മെഷീന്‍ കട്ടര്‍ ഉപയോഗിച്ച് കാര്‍ഷിക വിളകള്‍ അരിഞ്ഞുവീഴ്ത്തിയവരെ കണ്ടെത്താന്‍ കഴിയാത്തത് പൊലിസിന്റെ കൈകള്‍ ബന്ധിച്ചതിനാലാണ്. ഒരു ഭാഗത്ത് കൊട്ടും കുരവയുമായി ഹരിത കേരളം പദ്ധതി നടപ്പാക്കുന്ന സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുന്നവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ.പി.സി.സി ജന സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍ കുമാര്‍, നേതാക്കളായ കെ.പി രാജന്‍, അരയില്ലത്ത് രവി, കോരങ്കോട്ട് മൊയ്തു, മോഹനന്‍ പാറക്കടവ്, ടി.പി വിശ്വനാഥന്‍ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."