മലപ്പുറത്തേത് മതേതരത്വത്തിന്റെ വിജയം: പി.കെ കുഞ്ഞാലിക്കുട്ടി
നാദാപുരം; മലപ്പുറത്തെ വിജയം മതേതരത്വത്തിന്റെ യഥാര്‍ഥ വിജയമാണെന്നും രാജ്യത്തെ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേയുള്ള ആദ്യത്തെ സിഗ്‌നലാണെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. നാദാപുരം ചേലക്കാട് ബൈത്തുറഹ്മ വില്ലേജ് സമര്‍പ്പണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ യു.ഡി.എഫ് ഭരണകാലത്ത് വികസന വിപ്ലവം സൃഷ്ടിച്ചപ്പോള്‍ ഇടതു ഭരണത്തില്‍ നാട് ദുരിതക്കയത്തിലാണ്. എല്ലാം ശരിയാകുമെന്ന് വിളിച്ചുകൂവിയവര്‍ ഇപ്പോള്‍ എല്ലാം തകര്‍ക്കുന്ന പ്രവണതയാണ് കാണുന്നത്.
മനുഷ്യഹൃദയത്തെ ഉണര്‍ത്തുകയാണ് കെ.എം.സി.സി പ്രവര്‍ത്തകര്‍ ജീവ കാരുണ്യത്തിലൂടെ ചെയ്യുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മൂന്നാര്‍ കൈയേറ്റത്തിലെ മുഖ്യപ്രതി സി.പി.എമ്മാണെന്നും കോഴിയെ സൂക്ഷിക്കാന്‍ കുറുക്കനെ ഏല്‍പ്പിച്ചത് പോലെയാണ് സി.പി.എം ജില്ലാ നേതാക്കളെ ഈ ദൗത്യം ഏല്‍പ്പിച്ചതെന്നും മുഖ്യപ്രഭാഷണം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഇടതുമുന്നണിയില്‍ തര്‍ക്കങ്ങള്‍ മാത്രമാണ് നടക്കുന്നത്. സ്വന്തം മകന്‍ നഷ്ടപ്പെട്ട അമ്മ നീതിക്കായി യാചിച്ചപ്പോള്‍ അവരെ പരിഹസിച്ച മന്ത്രിമാരും നേതാക്കളുമാണ് നാട് ഭരിക്കുന്നത്. ഇടതുമുന്നണിയുടെ മരണമണി മുഴങ്ങിയെന്നും ചെന്നിത്തല പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ സൂപ്പി നരിക്കാട്ടേരി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."