HOME
DETAILS
MAL
പാഠപുസ്തകമെവിടെ? വിദ്യാഭ്യാസ വകുപ്പിനെ വിചാരണ ചെയ്ത് എം.എസ്.എഫ്
backup
July 03 2020 | 01:07 AM
തിരുവനന്തപുരം: സര്‍ക്കാരിന്റെ കുത്തഴിഞ്ഞ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരേ എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ വകുപ്പിനെ തെരുവില്‍ വിചാരണ ചെയ്തു. പാഠപുസ്തക വിതരണത്തിലെ ആപാകതകള്‍, പ്ലസ്ടു ഉത്തര കടലാസ് കാണാതായ സംഭവം, ഓണ്‍ലൈന്‍ ക്ലാസുകളുടെ അപാകതകള്‍ എന്നിവ ചൂണ്ടികാട്ടിയാണ് എം.എസ്.എഫ് സെക്രട്ടേറിയറ്റിന് മുന്പില് സമരം സംഘടിപ്പിച്ചത്. പ്രതിഷേധ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീക്ക് വഴിമുക്ക് അധ്യക്ഷനായി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് മുഖ്യപ്രഭാഷണം നടത്തി. എസ്.ടി.യു ദേശീയ സമിതി അംഗം മഹീന് അബൂബക്കര്‍, മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് കരമന, ജില്ലാ ട്രഷറര്‍ ഫൈസ് പൂവച്ചല്‍ സംസാരിച്ചു. എം.എസ്.എഫ് ജില്ലാ ആക്ടിങ് പ്രസിഡന്റ് സനോഫര്‍ വിഴിഞ്ഞം, ജില്ലാ വൈസ് പ്രസിഡന്റ് ഷെഹിന് കാപ്പിക്കട, ജില്ലാ സെക്രട്ടറി അന്സിഫ് അഷ്റഫ്, യൂത്ത് ലീഗ് കോവളം നിയോജകമണ്ഡലം പ്രസിഡന്റ് സിദ്ദിഖ് വിഴിഞ്ഞം, ആരിഫ് വിഴിഞ്ഞം, സാബിത്, നിജാസ്, സലാഹുദ്ധീന്‍, ഷെഹ്നാസ്, നൗഫല്‍ നെടുമങ്ങാട്, ഇര്‍ഫാദ്, നിധിന്‍ഷാ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."