HOME
DETAILS
MAL
കരിപ്പൂരില്‍ ഫലം ലഭിച്ച 109 പ്രവാസികളില്‍ പോസിറ്റീവ് അഞ്ചുപേര്‍ മാത്രം
backup
July 03 2020 | 01:07 AM
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൊവിഡ് റാപ്പിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുന്നത് വളരെ കുറച്ചു പേര്‍ക്ക് മാത്രം. റാപ്പിഡ് സ്രവ പരിശോധന കഴിഞ്ഞ 109 പ്രവാസികളില്‍ പോസിറ്റീവ് ആയത് വെറും അഞ്ച് പേര്‍ക്ക് മാത്രമാണ്.
കഴിഞ്ഞ 26 മുതലാണ് കരിപ്പൂരില്‍ കൊവിഡ് റാപ്പിഡ് പരിശോധന ആരംഭിച്ചത്. വിമാനത്താവളത്തിലെത്തുന്ന പ്രവാസികളില്‍ റാപ്പിഡ് പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരെ മാത്രമാണ് സ്രവ പരിശോധനക്ക് വിധേയമാക്കുന്നത്.
3,500 ലേറെ പേരെയാണ് ഇതുവരെ റാപ്പിഡ് പരിശോധനക്ക് വിധേയമാക്കിയത്. ഇവരില്‍ അഞ്ഞൂറിലേറെ പ്രവാസികളുടെ സ്രവ പരിശോധനയാണ് നടത്തിയത്. പരിശോധനാ ഫലം ലഭിച്ച 109 പേരിലാണ് അഞ്ചുപേര്‍ മാത്രമാണ് പോസിറ്റീവെന്ന് കണ്ടെത്തിയത്. പരിശോധനാ ഫലം വൈകുന്നതാണ് പ്രവാസികളില്‍ ആധിപടര്ത്തുന്നത്. അതിനിടെ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞത് പ്രവാസികള്‍ക്കിടയിലും ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."