ഇന്ന് ലോക പുസ്തക ദിനം എഴുത്തുകാരനെ ജന്മനാട് ആദരിക്കുന്നു; സ്വന്തം പുസ്തകങ്ങള്‍ പ്രകാശിതമാക്കി
എടച്ചേരി: എഴുത്തുകാരനെ ലോക പുസ്തക ദിനത്തില്‍ ജന്മനാട് ആദരിക്കുന്നത് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തുകൊണ്ട്. അധ്യാപകനും യുവ എഴുത്തുകാരനുമായ നവാസ് മൂന്നാംകൈ രചിച്ച മൂന്നു പുസ്തകങ്ങളുടെ പ്രകാശനമാണ് ഇന്ന് ജന്മനാട്ടില്‍ നടക്കുന്നത്. എം.പി. അബ്ദുസ്സമദ് സമദാനിയാണ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്നത്. കുറ്റ്യാടി എം.ഐ.യു.പി.സ്‌കൂളില്‍ ഇന്ന് നാല് മണിക്കാണ് ചടങ്ങ്. 'അകലെയല്ല ഐ.എ.എസ്', 'ഉണര്‍വ്വിന്റെ സംഗീതം', 'ആരോഗ്യ വിചാരം' എന്നീ പുസ്തകങ്ങളാണ് ഇന്ന് പ്രകാശനം ചെയ്യപ്പെടുന്നത്. അറിവിന്റെ വ്യത്യസ്ത തലത്തിലുളളതാണ് ഈ മൂന്ന് പുസ്തകങ്ങളും.
'കടല പൊതിഞ്ഞു കൊണ്ടുവരുന്ന കടലാസ് പോലും വായിക്കാതെ കളയരുതെ'ന്ന് കുട്ടിക്കാലത്ത് പിതാവില്‍ നിന്ന് ലഭിച്ച ഉപദേശം മുറുകെ പിടിച്ച് ആരംഭിച്ച എഴുത്തും വായനയുമാണ് തൊട്ടില്‍പാലം മൂന്നാം കൈ സ്വദേശിയായ നവാസ് ഇപ്പോഴും തുടരുന്നത്.
ആനുകാലികങ്ങളില്‍ എഴുതുന്നതിന് പുറമെ നിരവധി പുസ്തകങ്ങളും നവാസിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ആദ്യപുസ്തകം 'വിജയച്ചിറകുകള്‍' മൂന്നാം പതിപ്പ് പിന്നിടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."