കോളിച്ചാല്‍-ചെറുപുഴ മലയോര ഹൈവേ സ്ഥലമുടമകളുടെ യോഗം ചേര്‍ന്നു
ചെറുപുഴ: മലയോര ജനതയുടെ ചിരകാല സ്വപ്‌നമായ കോളിച്ചാല്‍-ചെറുപുഴ മലയോര ഹൈവേക്ക് 82 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കോളിച്ചാല്‍ ചെറുപുഴ റീച്ച് കൊളിച്ചാലില്‍ ബന്തടുക്ക റോഡില്‍നിന്ന് ആരംഭിച്ച് 18ആം മൈല്‍- പാലച്ചാല്‍-മാലോം-കാറ്റാംകവല-ചിറ്റാരിക്കാല്‍-നല്ലോമ്പുഴ-ചെറുപുഴ പാലംവരെ 30.377 കി.മീ ദൂരം വരും. ഇതില്‍ കഴിഞ്ഞ വര്‍ഷം ചെയ്ത 1.5 കി.മീ ഒഴികെ 28.877 കി.മീ നീളത്തിലാണ് പ്രവൃത്തി നടക്കുന്നത്. ഏറ്റവും കുറഞ്ഞ വീതി 12 മീറ്ററാണ്. ടൗണുകളില്‍ ഓവുചാല്‍ സംവിധാനവും കാല്‍നടക്കാര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ റോഡിന് ഇരുവശങ്ങളിലും ഫൂട്പാത്ത് സംവിധാനവും ഒരുക്കിയിട്ടുണ്ട്. വലിയ വളവുകളിലും ടൗണുകളിലുമായി 60ഓളം സോളാര്‍ തെരുവു വിളക്കുകളും എസ്റ്റിമേറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മലയോര ഹൈവേ കടന്നുപോകുന്ന റോഡിന്റെ ഇരുവശങ്ങളിലുമുള്ള സ്ഥലമുടമകളുടെ യോഗം ഈസ്റ്റ് എളേരി പഞ്ചായത്ത് ഹാളില്‍ നടന്നു. എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ടോം അധ്യക്ഷയായി, ജെയിംസ് പന്തമ്മാക്കല്‍, ജോസ് പതാലില്‍, സാബു അബ്രഹാം, സൈമണ്‍ പള്ളത്തുകുഴി, പി.കെ മോഹനന്‍, അഡ്വ. വേണുഗോപാലന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."