ഇന്‍കാസ് ഖത്തര്‍ വോട്ടു വണ്ടി: ആദ്യ വിമാനം ഏപ്രില്‍ 20ന്
ദോഹ. ഇന്ത്യയുടെ ഭാവി നിശ്ചയിക്കുന്ന ഏറെ നിര്‍ണ്ണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, പ്രവര്‍ത്തകര്‍ക്ക് വോട്ടവകാശം രേഖപ്പെടുത്തുവാന്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി അവസരം ഒരുക്കുന്നു. ഏപ്രില്‍ 20ന് കോഴിക്കോട് ലേക്കാണ് ആദ്യ യാത്രാ വിമാന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
തുടര്‍ന്ന് കൊച്ചിയിലേക്കും, കണ്ണൂരിലേക്കും, തിരുവനന്തപുരത്തേക്കും യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നുമുണ്ട്. മതേതര ഇന്ത്യയെ തിരിച്ചു കൊണ്ടു വരിക എന്ന അതി പ്രധാന ലക്ഷ്യത്തോടു കൂടെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്ന ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന് ശക്തി പകരുക എന്ന ലക്ഷ്യത്തോട് കൂടെയാണ് തങ്ങള്‍ ഈ കര്‍ത്തവ്യം നിറവേറ്റുന്നത് എന്ന് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലൂടെ ആവേശത്തിലായ ഇന്‍കാസ് പ്രവര്‍ത്തകര്‍ക്ക്, വളരെ കുറഞ്ഞ നിരക്കിലാണ് ടിക്കറ്റുകള്‍ ലഭ്യമാക്കുന്നത്. കഴിയാവുന്നത്ര വോട്ടുകള്‍ യുഡിഎഫിന് ലഭ്യമാക്കുക എന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാരുടെ അഭിപ്രായവും ആശയവും കണക്കിലെടുത്താണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.
ഖത്തറിലെ യു ഡി എഫ് പ്രവര്‍ത്തകര്‍ നാട്ടില്‍ വോട്ടവകാശം വിനിയോഗിക്കുന്നതിനായി ഈ സൗകര്യം ഉപയോഗപ്രദമാക്കണമെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി സിക്രട്ടറി ഫാസില്‍ വടക്കേകാട് (70388003) മാ യി ബന്ധപ്പെടണമെന്നും സമീര്‍ ഏറാമല അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."