മരണവീട്ടില്‍ നിന്ന് വിരുതന്‍ തട്ടിയത് 2000 രൂപ
തളിപ്പറമ്പ്: വിവാഹ വീടുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പുകളുടെ മാതൃകയില്‍ മരണ വീട്ടിലെ ദു:ഖ സാന്ദ്രമായ അന്തരീക്ഷം മുതലെടുത്തും തട്ടിപ്പ്. ഇന്നലെ രാവിലെ മരണപ്പെട്ട കൂവോട്ടെ കാക്കാമണി മാധവിയുടെ അയല്‍ക്കാരനാണ് തട്ടിപ്പിനിരയായത്. ആംബുലന്‍സിന് കൊടുക്കാനെന്ന് പറഞ്ഞ് രണ്ടായിരം രൂപയുമായിട്ടാണ് സുമുഖനായ ചെറുപ്പക്കാരന്‍ കടന്നുകളഞ്ഞത്. നീല കള്ളി ഷര്‍ട്ടും പാന്റ്‌സും ധരിച്ചെത്തിയ ഇയാള്‍ മരിച്ച വീട്ടിലെ ആളുടെ പേര് പറഞ്ഞ് വീട്ടുടമസ്ഥനെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സംസ്‌കാരത്തിന് ബന്ധുക്കളും നാട്ടുകാരും ആംബുലന്‍സുമായി ശ്മശാനത്തിലേക്ക് പോയി നിമിഷങ്ങള്‍ക്കകമാണ് തട്ടിപ്പ് അരങ്ങേറിയത്. മരണവീടിന് സമീപത്തുളള വീട്ടുടമസ്ഥനോട് ഏട്ടനുണ്ടോയെന്ന് ചോദിച്ചാണ് ഇയാള്‍ മുറ്റത്തെത്തിയത്. മരിച്ച വീട്ടില്‍ പോയെന്ന് മറുപടി പറഞ്ഞപ്പോള്‍ ആംബുലന്‍സിന് കൊടുക്കാന്‍ 2000 രൂപ തരാന്‍ ബാലകൃഷ്‌ണേട്ടന്‍ പറഞ്ഞുവെന്ന് ഇയാള്‍ വീട്ടുടമസ്ഥനോട് പറഞ്ഞു. സംശയം തോന്നാത്തതിനാല്‍ 2000 രൂപയും കൊടുത്തു. തിരികെ അകത്തേു പോയി സംശയം തോന്നി മുറ്റത്തേക്കിറങ്ങുമ്പോഴേക്കും വിരുതന്‍ സ്ഥലം വിട്ടിരുന്നു. തൊട്ടടുത്ത വീട്ടിലും ഇയാള്‍ ഇതേ രീതിയില്‍ പണത്തിന് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."