HOME
DETAILS

ഷോറൂമില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച യുവാവ് പിടിയില്‍

  
backup
July 09 2018 | 06:07 AM

%e0%b4%b7%e0%b5%8b%e0%b4%b1%e0%b5%82%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d


കണ്ണൂര്‍: റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍നിന്ന് ഒരുവര്‍ഷം മുന്‍പ് മോഷണം പോയ ബൈക്കും പ്രതിയും പിടിയില്‍. പുതിയ ബൈക്ക് മോഷ്ടിച്ച് കര്‍ണാടകയിലേക്ക് കടത്തിയ സംഭവത്തില്‍ ബി.ടെക് വിദ്യാര്‍ഥി തൗഷിഖ് കിഷോര്‍(23) ആണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം കണ്ണൂരിലെ പ്രമുഖ ബൈക്ക് ഷോറൂമിന്റെ യാര്‍ഡില്‍ നിന്നാണ് രജിസ്‌ട്രേഷന്‍ ആകാത്ത പുതിയ ബൈക്ക് മോഷണം പോയത്. പൊലിസ് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെ കര്‍ണാടകയിലെ ബണ്ട്വാളില്‍ നിന്നും പൊലിസ് പരിശോധനയ്ക്കിടെ ലഭിച്ച ബൈക്കിനെ കുറിച്ച് സംശയം ഉണ്ടായതോടെ വിവരം കേരള പൊലിസിന് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ണോത്തുംചാലിലെ മറ്റൊരു വണ്ടിയുടെ നമ്പറാണെന്നു കണ്ടെത്തി. പിടിയിലായ വണ്ടിയുടെ എന്‍ജിന്‍ നമ്പര്‍ പരിശോധിച്ചതോടെ നേരത്തെ കാണാതായ പുതിയ വണ്ടിയുടെതാണെന്ന് ബോധ്യമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിഷോറാണ് സംഭവത്തിന് പിന്നിലെന്നും ഇയാള്‍ ഷോറൂമിന് സമീപം താമസിക്കുന്നയാളാണെന്നും കണ്ടെത്തിയത്. ഇയാള്‍ മോഷണ സമയത്ത് മംഗളൂരുവില്‍ പഠിക്കുകയായിരുന്നെന്നും പൊലിസിന് മൊഴിനല്‍കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago