HOME
DETAILS

ഒറ്റക്കൊമ്പന്റെ പരാക്രമം; ഭീതിയോടെ ജനം

  
backup
July 15 2016 | 20:07 PM

%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae

കരുളായി: നേരം ഇരുട്ടിയാല്‍ വനം വിട്ടു നാട്ടിലേക്കിറങ്ങുന്ന ഒറ്റക്കൊമ്പന്‍ ഒരു ഗ്രാമത്തിന്റെ പേടി സ്വപ്നമാവുന്നു. കരുളായി റെയ്ഞ്ചില്‍പ്പെട്ട പടുക്ക വനമേഖലയില്‍ നിന്നു മൂത്തേടം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ എത്തുന്ന ഒറ്റക്കൊമ്പന്‍ ആദ്യ ദിവസങ്ങളില്‍ കൃഷി നശിപ്പിക്കുകയാണു ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ മനുഷ്യരുടെ നേരെയും വീടുകള്‍ക്കു നേരെയുമാണ് ശൗര്യം തീര്‍ക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി മിക്ക ദിവസവും എത്തുന്ന ഈ കരിവീരന്‍ ലക്ഷങ്ങളുടെ നാശനഷ്ടമാണു ചീനിക്കുന്ന്, കല്‍ക്കുളം, നെല്ലിക്കുത്ത്, ചെട്ട്യാരങ്ങാടി എന്നിവിടങ്ങളിലായി വരുത്തിയത്. കാട്ടാനകളുടെ നാട്ടിന്‍പുറങ്ങളിലേക്കുള്ള അധിനിവേശം തടയാനായി വനം വകുപ്പു നിര്‍മിച്ച കരിങ്കല്‍ ഭിത്തി തകര്‍ത്താണ് ആന രണ്ടു തവണ ജനവാസ കേന്ദ്രത്തിലെത്തിയത്. ആദ്യ തവണ മതില്‍ തകര്‍ത്ത സ്ഥലം പുന:സ്ഥാപിച്ചെങ്കിലും ഇതേസ്ഥലം വീ@ും തകര്‍ത്താണ് കഴിഞ്ഞ ദിവസവും ഒറ്റക്കൊമ്പന്‍ എത്തിയത്.
കൂടാതെ കര്‍ഷകര്‍ സ്ഥാപിച്ച സൗരോര്‍ജ വേലിക്കു മുകളിലേക്കു തേക്കുമരം മറിച്ചിട്ട ശേഷമാണ് ആന കൃഷിയിടത്തിലേക്കു പ്രവേശിച്ചത്. കൃഷി സംരക്ഷിക്കാനായി കാവല്‍ നില്‍ക്കുന്ന കര്‍ഷകരെ ഈ ആന വിരട്ടിയോടിക്കുന്നതും പതിവാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ ര@ോടെ എത്തിയ ആന കാട്ടിയ പരാക്രമം ചില്ലറയല്ല. വീട്ടുമുറ്റത്തെത്തിയ ആനയെ ലൈറ്റടിച്ചു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ചീനിക്കുന്നിലെ മു@മ്പ്ര മുഹമ്മദിന്റെ വീടു തകര്‍ക്കാനാണു ശ്രമിച്ചത്.
വീട്ടിലേക്ക് ഓടിയെത്തിയ ആന തിണ്ണയിലെ ചാരുപ്പടി ഒന്നടങ്കം തകര്‍ത്താണു മടങ്ങിയത്. കൂടാതെ ചോലക്കാതൊ ടിക ആലിയുടെ കക്കൂസിന്റെ മേല്‍ക്കൂരയും തകര്‍ത്തു മേഖലയിലെ ജനവാസ കേന്ദ്രത്തിലാകെ ഭീതി പരത്തിയാണ്  ഇവിടെ നിന്നും മടങ്ങിയത്. ആനയെ പിന്തിരിപ്പിക്കാനായി ഇറങ്ങിയ യുവാക്കളുടെ നേരെ പലതവണ ആന ചീറിയടുത്തെങ്കിലും തലനാരിഴയ്ക്കാണു പലരും രക്ഷപ്പെട്ടത്. ശേഷം ചെട്ട്യരങ്ങാടിയിലെത്തിയ ആന കൊല്ലറമ്പന്‍ മമ്മുവിന്റെ 300 വാഴകള്‍ നശിപ്പിച്ചു. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി നൂറുകണക്കിനു വാഴകള്‍ നശിപ്പിച്ചിരുന്നു.
ജീവന്‍ പോലും പണയപ്പെടുത്തിയാണു കൊച്ചുകുട്ടികളെയും കൊണ്ട് ആയിരത്തിലധികം കുടുംബങ്ങള്‍ ഓരോ രാത്രിയും തളളി നീക്കുന്നത്. ഇക്കാരണത്താല്‍ മേഖലയില്‍ നിന്നും മൂന്നു കുടുംബങ്ങള്‍ താമസം മാറി. ആന ശല്യത്തിനു പരിഹാരം കാണാന്‍ വനം വകുപ്പോ, ഭരണാധിക്കാരികള്‍ക്കോ ഇതേ വരെ ആയിട്ടില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  10 minutes ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  10 minutes ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  27 minutes ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  35 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  43 minutes ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  5 hours ago