മുനവ്വിര്‍ വിദ്യാഭ്യാസ സമുച്ചയം നാടിന് സമര്‍പ്പിച്ചു
തൃക്കരിപ്പൂര്‍: മത വിദ്യാഭ്യാസം മദ്‌റസകളിലൂടെ തന്നെ വേണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. തൃക്കരിപ്പൂര്‍ മുനവ്വിര്‍ വിദ്യാഭ്യാസ സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. മദ്‌റസകളിലെ പണ്ഡിതരുടെ കീഴില്‍ കിട്ടുന്ന മത വിദ്യാഭ്യാസം അറിവിനും വിശുദ്ധിക്കും ഉപകരിക്കും. അത് സമൂഹത്തിനും സമുദായത്തിനും ഗുണകരമാവുകയും ചെയ്യും. അല്ലാതെ ഓണ്‍ലൈന്‍ പണ്ഡിതന്മാരില്‍നിന്നു മതവിദ്യാഭ്യാസം നേടിയാല്‍ അതു തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും കലാശിക്കുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ശരീഅത്ത് കോളജ്, ദര്‍സ് ഹാള്‍, ഇസ്‌ലാമിക് വിമന്‍സ് കോളജ്, അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസ്, കംപ്യൂട്ടര്‍ ലാബ്, കോണ്‍ഫറന്‍സ് ഹാള്‍, ലൈബ്രറി എന്നിവ പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, അബ്ദുസ്സമദ് സമദാനി, മാണിയൂര്‍ അഹമ്മദ് മുസ്‌ലിയാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, മെട്രോ മുഹമ്മദ് ഹാജി, ദാത്തോ ഹാജി ശാഹുല്‍ ഹമീദ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനത്തില്‍ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി പ്രാര്‍ഥന നടത്തി. സംഘാടക സമിതി ചെയര്‍മാന്‍ ടി.പി കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷനായി. സമസ്ത ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, അബ്ദുസമദ് സമദാനി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, എം.സി ഖമറുദ്ദിന്‍, ബഷീര്‍ കുന്നുമ്മല്‍, ബഷീര്‍ ഫൈസി മാണിയൂര്‍, കൊതേരി മുഹമ്മദ് മുസ്‌ലിയാര്‍, സത്താര്‍ വടക്കുമ്പാട്, യു.പി സഹീര്‍, അബൂബക്കര്‍ ബിരിച്ചേരി സംസാരിച്ചു.
മുനവ്വിര്‍ വിദ്യാഭ്യാസ സമുച്ചയ ഉദ്ഘാടനത്തിന്റെ ഭാഗമായി പുറത്തിറക്കിയ സുവനീര്‍ അബ്ദുസ്സമദ് സമദാനി പ്രകാശനം ചെയ്തു. മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസയുടെ ആരംഭകാലം മുതല്‍ പ്രവര്‍ത്തന രംഗത്തുള്ള ഒ.ടി അബ്ദുറഹിമാന്‍ ഹാജിയെ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ആദരിച്ചു.
മത വിജ്ഞാന സദസില്‍ നൗഷാദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ കൂട്ടപ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. പൂര്‍വവിദ്യാര്‍ഥി സംഗമം ചുഴലി മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പി.പി അബ്ദുറഹ്മാന്‍ ഹാജി അധ്യക്ഷനായി. ഓണമ്പിള്ളി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തി. പി.പി അബ്ദുല്‍ ഖാദര്‍, എം.ബി ഇസ്മാഈല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."