HOME
DETAILS
MAL
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പൊതുമേഖലാ സ്ഥാപനങ്ങള്‍; പെരുവഴിയിലായി ഉദ്യോഗാര്‍ഥികള്‍
backup
July 03 2020 | 03:07 AM
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് ഉദ്യോഗാര്‍ഥികളെ വലയ്ക്കുന്നു. അസിസ്റ്റന്റ് നിയമനം കാത്തിരിക്കുന്നവര്‍ പെരുവഴിയിലായ അവസ്ഥയിലാണ്. 8,000 പേരുള്ള ലിസ്റ്റിലെ പലരുടെയും പ്രായപരിധി കഴിഞ്ഞു.
28 പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള അസിസ്റ്റന്റ്, കാഷ്യര്‍ നിയമനത്തിനായി രണ്ട് കാറ്റഗറിയിലായി 2018ലാണ് പി.എസ്.സി പരീക്ഷ നടത്തിയത്. ഈ വര്‍ഷം ജനുവരിയില്‍ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു.
രണ്ട് ലിസ്റ്റിലുമായി 1,030 ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒന്നാം കാറ്റഗറി ലിസ്റ്റില്‍ കെ.എസ്.എഫ്.ഇ മാത്രമാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.1,635 കാഷ്യര്‍ തസ്തികകളുള്ള കെ.എസ്.ഇ.ബി ആകട്ടെ മൂന്നുവര്‍ഷമായി ഈ ലിസ്റ്റിലേക്ക് പുതിയ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
എന്നാല്‍, റാങ്ക് ലിസ്റ്റ് വന്നതിനുശേഷം കശുവണ്ടി തൊഴിലാളി ബോര്‍ഡില്‍ 11 ജീവനക്കാരെ സ്ഥിരപ്പെടുത്തി. ചുമട്ടുതൊഴിലാളി ബോര്‍ഡിലും 250 ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുന്നതായി ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. കെ.എസ്.ആര്‍.ടി.സിയില്‍ 700 ഓളം താല്‍കാലിക ജീവനക്കാരുണ്ട്. തങ്ങളെ നോക്കുകുത്തികളാക്കി നടക്കുന്ന കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."