രാഹുല്‍ ഗാന്ധിയുടെ കയ്യിലുള്ള തുക 40,000; സോണിയയ്ക്ക് നല്‍കാനുണ്ട് അഞ്ചു ലക്ഷം രൂപ
കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിക്ഷേപം അഞ്ചേ മുക്കാല്‍ കോടി രൂപ. കയ്യില്‍ 40,000 രൂപയാണുള്ളത്. അമ്മ സോണിയാ ഗാന്ധിക്ക് അഞ്ചു ലക്ഷം രൂപ നല്‍കാനുണ്ട്.
17,93,693 രൂപയാണ് സ്ഥിര നിക്ഷേപം. 39,89,087 രൂപയുടെ പി.പി.എഫ് നിക്ഷേപവുമുണ്ട്. സ്വര്‍ണമായി 333.300 ഗ്രാം (2,91,367) കയ്യിലുണ്ട്. മൊത്തം 5,80,58,779 രൂപയുടെ നിക്ഷേപം.
രണ്ടു വസ്തുവകകളാണ് കയ്യിലുള്ളത്. ഡല്‍ഹി മെഹ്‌റോളിയില്‍ 2.36 ഏക്കര്‍ കൃഷി ഭൂമി. ഉടമസ്ഥ അവകാശത്തിന്റെ പകുതി പ്രിയങ്ക ഗാന്ധിയുടേത്. ഭൂമിയുടെ ഇപ്പോഴത്തെ വില 1,32,48,284 രൂപ.
ഹരിയാന ഗുരുഗ്രാമില്‍ സിഗ്‌നേച്ചര്‍ ടവറില്‍ 5838 ചതുരശ്ര അടി വിസ്തീര്‍ണ്ണം ഉള്ള ഓഫിസ് മുറി. പ്പോഴത്തെ വില 8,75,70,000 രൂപ.
സോണിയാ ഗാന്ധിക്ക് അഞ്ചു ലക്ഷം രൂപയുണ്ട്. 67,01,904 രൂപയാണ് മറ്റ് ബാധ്യത. ആകെ 72,01,904 രൂപയുടെ ബാധ്യത.
ആകെ അഞ്ചു കേസുകള്‍
ആകെ അഞ്ച് കേസ്സുകളില്‍ പ്രതി ആണ്. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മഹാരാഷ്ട്രയിലെ മസഗോന്‍, ബിവാണ്ടി, ആസാമിലെ കാംരൂപ് എന്നിവിടങ്ങളില്‍ നല്‍കിയ മൂന്ന് മാനനഷ്ട കേസുകളില്‍ പ്രതി ആണ്. ബി.ജെ.പി പ്രവര്‍ത്തകര്‍ റാഞ്ചിയില്‍ ഫയല്‍ ചെയ്ത മാനനഷ്ട കേസില്‍ പ്രതി ആണ്. സുബ്രഹ്മണ്യം സ്വാമി ഡല്‍ഹിയില്‍ ഫയല്‍ ചെയ്ത സ്വകാര്യ കേസിലും പ്രതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."