HOME
DETAILS
MAL
മനുഷ്യന് പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും നശിപ്പിക്കുന്നു: മന്ത്രി ഇ. ചന്ദ്രശേഖരന്
backup
July 09 2018 | 07:07 AM
പൊയിനാച്ചി: ദുരമൂത്ത മനുഷ്യന് പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും നശിപ്പിക്കുകയാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്. നിര്‍മല്‍ വാട്ടര്‍ സെക്യുരിറ്റി സര്‍വിസസ് എന്ന സ്ഥാപനം ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ തയാറാക്കിയ 'ജലസുരക്ഷ' എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി.
ഡോക്യുമെന്ററി സാമാന്യ ജനങ്ങള്‍ക്കു വളരെ പ്രയോജനകരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ചെമനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായി. അഡ്വ. കെ.വി മോഹന്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രൊഫ. വി. ഗോപിനാഥ്, അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു. മാനേജിംഗ് പാര്‍ട്ട്ണര്‍ വി. സുകുമാരന്‍ നായര്‍,എ. പ്രഭാകരന് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."