രാഷ്ട്രീയക്കാര്‍ വിട്ടു ; ജനം ഏറ്റെടുത്തു ശെരീഫ് കൂലേരി
രാഷ്ട്രീയക്കാര്‍ ഉപേക്ഷിച്ചപ്പോള്‍ ജനം ഏറ്റെടുത്ത സമരമുണ്ട് ജില്ലയില്‍. വലിയപറമ്പ് പഞ്ചായത്തില്‍ നാലു വര്‍ഷം മുന്‍പു തകര്‍ന്ന് വീണ തൃക്കരിപ്പൂര്‍ കടപ്പുറം-മാടക്കാല്‍ തൂക്കുപാലത്തിനു ബദല്‍ സംവിധാനമുണ്ടാക്കണമെന്നും സുരക്ഷിതമായ കടത്തുതോണി ഉണ്ടാക്കണമെന്നുമുള്ള ആവശ്യങ്ങളുന്നയിച്ച് ആദ്യകാലത്ത് മുന്‍നിരയിലുണ്ടായിരുന്ന രാഷ്ട്രീയക്കാരെല്ലാം പിന്‍വാങ്ങിയപ്പോള്‍ ജനം സമരമേറ്റെടുക്കുന്ന കാഴ്ചയാണു തൃക്കരിപ്പൂര്‍ കടപ്പുറം ഗ്രാമത്തില്‍ കാണുന്നത്. രാഷ്ട്രീയക്കാരെല്ലാം പിന്‍വാങ്ങിയപ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമരം ജനം ഏറ്റെടുത്തു.
ഇപ്പോള്‍ സുരക്ഷിതമായ കടത്തുതോണിക്കായി എം. രാജഗോപാല്‍ എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് 10ലക്ഷം രൂപ അനുവദിച്ചിരിക്കുകയാണ്. രാഷ്ട്രീയം എന്തുതന്നെയായാലും ആവശ്യത്തിനായി ഒത്തുചേരേണ്ടത് അനിവാര്യമായതിനാലാണ് നാട്ടുകാര്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒത്തുചേര്‍ന്നത്.
നാടിന്റെ ഗുണത്തിനായി ഒത്തുചേര്‍ന്നതിലൂടെ വലിയ ഗുണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും പൊതുജനത്തിന്റെ കൂട്ടായ്മയുടെ വിജയം രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."