HOME
DETAILS
MAL
കൊടിയത്തൂര്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
backup
April 22 2017 | 23:04 PM
കൊടിയത്തൂര്‍: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ ചേലൂപ്പാറയില് ഉയര്‍ന്ന ശേഷിയുള്ള യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ക്രഷറിന് അനുമതി നല്കിയ പഞ്ചായത്ത് ഭരണസമിതി തീരുമാനത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മുക്കം മേഖല പരിസ്ഥിതി സമിതി കണ്‍വീനര്‍ എ.എസ്.ജോസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സുജ ടോം അധ്യക്ഷയായി.
കെ.ടി.മന്‍സൂര്‍, എസ്.എ നാസര്‍, സി.ജെ.ആന്റണി, ജി. അജിത്കുമാര്‍, കരീം പഴങ്കല്‍, എ.എം.നൗഷാദ് ഉസൈന്‍ വേനപ്പാറ, ദിവാകരന്, വില്യം പൗലോസ്, സാബു അരീക്കല്‍ ജിയോ വെട്ടുകാട്ടില്‍, ഷാജു പനക്കല്‍, ബാലകൃഷ്ണന്, സാന്റി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."