സഊദിക്കെതിരെ കൂട്ട ഡ്രോൺ ആക്രമണ ശ്രമം അറബ് സഖ്യ സേന വിഫലമാക്കി
റിയാദ്: സഊദിക്കെതിരെ യമനിലെ ഹൂതികൾ നടത്തിയ കൂട്ട ഡ്രോൺ ആക്രമണം വിഫലമാക്കിയതായി സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേന. സഊദിയെ ലക്ഷ്യമാക്കിയെത്തിയ നാല് ഡ്രോണുകൾ തകർത്തതായി അറബ് സഖ്യ സേന വക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു. നാല് ഡ്രോണുകളാണ് സഊദി മേഖല ലക്ഷ്യമാക്കിയെത്തിയതെന്നും ഇതിൽ മൂന്നെണ്ണവും യമൻ വ്യോമ പരിധിയിൽ വെച്ച് തന്നെ തകർത്തതായും അദ്ദേഹം വ്യക്തമാക്കി. യമനിലെ ഹൂതി അധീനതയിലുള്ള മേഖലയിൽ നിന്നാണ് ഡ്രോണുകൾ വിക്ഷേപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യമനിലെ ഹൂതികൾക്ക് ഇറാൻ സഹായം ഉണ്ടെന്ന് വെളിപ്പെടുത്തി കഴിഞ്ഞ ദിവസം റിയാദിൽ പിടിച്ചെടുത്ത ആയുധങ്ങൾ പ്രദർശിപ്പിച്ച് സഊദി അറേബ്യ രംഗത്തെത്തിയിരുന്നു. അമേരിക്കൻ പ്രതിനിധിയുടെ സാന്നിധ്യത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കൂടുതൽ ആരോപണങ്ങളും ഇറാനെതിരെ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സഊദിക്കെതിരെ ഇറാൻ സഹായത്തോടെ പ്രവർത്തിക്കുന്ന യമനിലെ വിമതരായ ഹൂതികൾ വീണ്ടും ഡ്രോൺ ആക്രമങ്ങങ്ങൾ നടത്താനുള്ള ശ്രമം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."