HOME
DETAILS
MAL
സ്വാതന്ത്രസമരസേനാനി സി. രൈരു നായര്‍ അന്തരിച്ചു
backup
July 03 2020 | 17:07 PM
കോഴിക്കോട്: സ്വാതന്ത്രസമരസേനാനിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായ സി. രൈരു നായര്‍ അന്തരിച്ചു. 99 വയസായിരുന്നു.
കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
രൈരു നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു . രൈരു നായര്‍ തനിക്ക് പിതൃതുല്യനായിരുന്നുവെന്ന് പിണറായി പറഞ്ഞു.
'അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സമരതീക്ഷ്ണമായ ചരിത്രത്തില്‍ നിന്ന് വര്‍ത്തമാന കാലത്തിലേക്കുള്ള ഒരു പാലമാണ് ഇല്ലാതാവുന്നത്', മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."