HOME
DETAILS
MAL
അഗസ്റ്റ വെസ്റ്റ്ലാന്റ് കേസ്: കമല്‍നാഥിന്റെ അനന്തരവന് ഇ.ഡി മുന്‍പാകെ ഹാജരായി
backup
April 04 2019 | 19:04 PM
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്റ് വി.വി.ഐ.പി ഹെലികോപ്റ്റര്‍ കേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ അനന്തരവന് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) മുന്‍പാകെ ഹാജരായി. കമല്‍നാഥിന്റെ സഹോദരി നിതയുടെ മകന് രതുല്‍ പുരിയാണ് ഇന്നലെ കേസുമായി ബന്ധപ്പെട്ട് ഇ.ഡി മുന്‍പാകെ ഹാജരായത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം പുരിയുടെ മൊഴി റെക്കോര്‍ഡ് ചെയ്യും. ഹിന്ദുസ്ഥാന്‍ പവര്‍ പ്രൊജക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ചെയര്‍മാനായ പുരി ചോദ്യംചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരായതായി ഇ.ഡി വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."