HOME
DETAILS

സ്വന്തം വീട്ടില്‍നിന്ന് സ്വര്‍ണവുമായി മുങ്ങിയ വിദ്യാര്‍ഥിയും കൂട്ടുകാരും പിടിയില്‍

  
backup
July 09 2018 | 07:07 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d



താനൂര്‍: സ്വന്തം വീട്ടില്‍നിന്ന് 40 പവന്‍ സ്വര്‍ണം മോഷ്ടിച്ച് നാടുവിട്ട വിദ്യാര്‍ഥിയെയും മോഷണത്തില്‍ പങ്കാളികളായ കൂട്ടുകാരെയും താനൂര്‍ പൊലിസ് പിടികൂടി. മോഷണം പോയ സ്വര്‍ണത്തില്‍ 22 പവനും 30, 000 രൂപയും പൊലിസ് കണ്ടെടുത്തു. വിദ്യാര്‍ഥിക്കൊപ്പം മങ്ങാട് സ്വദേശി പക്കിയമാക്കാനകത്ത് ഇര്‍ഷാദ് (19), മീനടത്തൂര്‍ തൊട്ടിയില്‍ റിബിന്‍ (18), കാളാട് ഇരുത്തൊടി മുഹമദ് ഷമീം (19) എന്നിവരെയാണ് തന്ത്രപരമായ നീക്കത്തിലൂടെ താനൂര്‍ സി.ഐ എം.ഐ ഷാജിയും സംഘവും പിടികൂടിയത്.
വിദ്യാര്‍ഥിയുടെ മൊബൈല്‍ ദുരുപയോഗം മാതാവ് എതിര്‍ക്കുകയും ഫോണ്‍ വാങ്ങിവയ്ക്കുകയും ഗള്‍ഫിലുള്ള പിതാവിനെ അറിയിക്കുമെന്ന് പറഞ്ഞതോടെയാണ് സുഹൃത്തുക്കളെ സംഭവം അറിയിച്ച് നാടുവിടാന്‍ തിരുമാനിച്ചത്. കൂട്ടുകാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വീട്ടിലെ സ്വര്‍ണം കവര്‍ച്ച ചെയ്യാന്‍ തിരുമാനിച്ചത്. വീട്ടുകാര്‍ കാവഞ്ചേരിയിലുള്ള ബന്ധു വീട്ടില്‍ പോയ സമയം നോക്കി മാതാവ് അയല്‍വീട്ടിലേല്‍പ്പിച്ച താക്കോല്‍ വാങ്ങി വീട് തുറക്കുകയും സുഹൃത്തുക്കളെ കൂട്ടി വീട്ടിലെ സി.സി.ടി.വി കാമറ തകര്‍ക്കുകയാണ് ആദ്യം ചെയ്തത്.
തുടര്‍ന്ന് അലമാര തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അലമാരയുടെ താക്കോല്‍ ശ്രദ്ധയില്‍ പെടുകയായിരുന്നു. അലമാരയിലുള്ള സ്വര്‍ണം മൂന്നു പേരുംകൂടി പങ്കിട്ടെടുക്കുകയും പട്ടാമ്പിയിലുള്ള സ്വര്‍ണക്കടയില്‍ രണ്ട് മോതിരം വില്‍ക്കുകയും ചെയ്തു. 16കാരനെ ആലപ്പുഴയിലുള്ള പള്ളിമുക്ക് എന്ന സ്ഥലത്ത് സെയില്‍സ്മാനായി ജോലി ചെയ്യുന്ന മുഹമ്മദ് ഷമീമിന്റെ അടുത്തേക്ക് ട്രെയിന്‍ കയറ്റി വിടുകയും ചെയ്തു. ഇര്‍ഷാദും, റിബിനും, വയനാട് പോയി തിരിച്ചുവരികയും ചെയ്തു. 16കാരന്റെ മാതാവ് മകനെയും വീട്ടിലെ സ്വര്‍ണവും കാണാനില്ലെന്ന് കാണിച്ച് താനൂര്‍ പൊലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലിസ് വീട്ടിലെത്തി അന്വേഷണം നടത്തുമ്പോള്‍ ഇര്‍ഷാദും, റിബിനും എല്ലാ സഹായവും ചെയ്തിരുന്നു.
പൊലിസ് സൈബര്‍ സെല്ലിന്റെ സഹയത്തോടെ അന്വേഷണം ആരംഭിച്ചപ്പോഴാണ് 16കാരന്‍ ഇടുക്കിയിലുള്ളതായി അറിഞ്ഞത്. താനൂര്‍ പൊലിസ് എറ്റുമാനൂര്‍ പൊലിസിന്റെ സഹായത്തോടെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മോഷണക്കഥ പുറത്തായതും മറ്റുള്ളവരുടെ പങ്ക് വ്യക്തമായതും.
ആലപ്പുഴയിലുള്ള മുഹമ്മദ് ഷമീമിന്റെ സഹായത്തോടെയാണ് സ്വകാര്യ സ്ഥാപനത്തില്‍ കുറച്ച് സ്വര്‍ണം പണയംവച്ച് 70,000 രൂപ വങ്ങിയത്.
ഇതിന് ശേഷം ഇടുക്കി,തൊടുപുഴ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. വിദ്യാര്‍ഥിയെ മഞ്ചേരിയിലെ സി.ജെ.എം കോടതിയിലും മറ്റ് മൂന്നുപേരെ പരപ്പനങ്ങാടി മജിസ്‌ട്രേറ്റിന് മുന്‍പാകെയും ഹാജരാക്കി. .
താനൂര്‍ സി.ഐ എം.ഐ ഷാജി, എസ്.ഐ രാജേന്ദ്രന്‍ നായര്‍, എ.എസ്.ഐ വാരിജാക്ഷന്‍, എ.സി.പി.ഒ നവീന്‍, സി.പി.ഒ രതീഷ്, സൈബര്‍ സെല്‍ സി.പി.ഒ സൈലേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

ഉലുവ ആരോ​ഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ

Saudi-arabia
  •  2 months ago
No Image

ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ദുരുദ്ദേശപരം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  2 months ago
No Image

മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാര്‍ഹം- സമസ്ത 

latest
  •  2 months ago
No Image

'മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയില്ല, കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണയെ സഹായിക്കാന്‍'; മാത്യു കുഴല്‍നാടന്‍ 

Kerala
  •  2 months ago
No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago
No Image

പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

'മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല'; പ്രതികരണവുമായി എം.വി ഗോവിന്ദന്‍ 

Kerala
  •  2 months ago
No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago