HOME
DETAILS
MAL
വിജ്ഞാന ദീപ്തി പദ്ധതിക്ക് 2.35 കോടി
backup
July 04 2020 | 01:07 AM
തിരുവനന്തപുരം: സംയോജിത ശിശുസംരക്ഷണ പദ്ധതി മുഖേന ജെ.ജെ ആക്ടിന്റെ പരിധിയില്‍ വരുന്ന 18 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കായി നടപ്പിലാക്കി വരുന്ന വിജ്ഞാന ദീപ്തിയുടെ നടത്തിപ്പിനായി വനിതാ ശിശുവികസന വകുപ്പ് 2,35,20,000 രൂപയുടെ ഭരണാനുമതി നല്‍കി.
ജെ.ജെ. ആക്ടിന്റെ പരിധിയില്‍ വരുന്ന 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ സ്ഥാപനേതര സംരക്ഷണം ഉറപ്പാക്കുന്നതിനും സാമ്പത്തിക പരാധീനതമൂലം വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത കുട്ടികള്‍ക്ക് പഠനം ഉറപ്പാക്കുന്നതിന് പ്രതിമാസം 2,000 രൂപ ധനസഹായം നല്‍കുന്ന പദ്ധതിയാണ് വിജ്ഞാന ദീപ്തി. ജെ.ജെ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ സ്വന്തം വീടുകളിലേക്ക് പഠനത്തിനാവശ്യമായ ധനസഹായത്തോടെ മാറ്റുകയാണ് ലക്ഷ്യം. സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിക്ക് അര്‍ഹരാകുന്ന കുട്ടികള്‍ക്ക് പരമാവധി മൂന്ന് വര്‍ഷം അല്ലെങ്കില്‍ 18 വയസാകുന്നതുവരെ ഏതാണ് ആദ്യം അതനുസരിച്ചാണ് ധനസഹായം നല്‍കുന്നത്. വിവിധ ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങളില്‍ താമസക്കാരായ കുട്ടികളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് പ്രാധാന്യം നല്‍കുന്നത്.
സുപ്രിം കോടതിയുടെ നിര്‍ദേശപ്രകാരം എല്ലാ ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങളും ജെ.ജെ രജിസ്‌ട്രേഷന്‍ നേടേണ്ട സാഹചര്യത്തില്‍ പല സ്ഥാപനങ്ങളും അടച്ചുപൂട്ടിയിരുന്നു. നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ അനുവദനീയമായതിലും കൂടുതല്‍ കുട്ടികളെ താമസിപ്പിക്കേണ്ടിയും വരുന്നു. ഇതില്‍ പല കുട്ടികളും ചെറിയ ധനസഹായം ലഭിക്കുന്നതിലൂടെ സ്വന്തം വീടുകളിലേക്ക് തിരിച്ചു പോകാന്‍ കഴിയുന്നവരാണ്. ഈ സാഹചര്യത്തിലാണ് വിജ്ഞാന ദീപ്തി നടപ്പിലാക്കുന്നതെന്ന് മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."