രോഗം വന്നാല്‍ രോഗിയെ ചുമലിലേറ്റി കൊണ്ടുപോകണം
കൊളത്തൂര്‍: വീട്ടിലേക്കെത്തിക്കാന്‍ വഴിയില്ലാത്തതിനാല്‍ വര്‍ഷങ്ങളായി ദുരിതം പേറുകയാണ് വെങ്ങാട് പൂവക്കുഴി നിവാസികള്‍. മൂര്‍ക്കനാട് പഞ്ചായത്തിലെ വെങ്ങാട് നായരുപടി പൂവക്കുഴിയിലാണ് റോഡില്ലാത്തതിനാല്‍ ദുരിതമനുഭവിക്കുന്നത്.
ഇരുപതോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തേക്ക് എത്താന്‍ പഞ്ചായത്ത് റോഡില്‍ നിന്നും തുടങ്ങുന്ന ചെറിയ റോഡ് പകുതിവരെ എത്തി നില്‍ക്കുകയാണ്. ഇതുകഴിഞ്ഞാല്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത്കൂടി നടന്ന് വേണം വീട്ടിലേക്ക് എത്താന്‍. റോഡ് കോണ്‍ക്രീറ്റ് ചെയ്ത് നന്നാക്കാതെ മൂര്‍ക്കനാട് പഞ്ചായത്ത് അധികൃതര്‍ അവഗണന കാണിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
പ്രദേശത്തെ കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ രോഗിയെ ഏറെദൂരം ചുമലിലേറ്റി കൊണ്ടുപോകേണ്ട അവസ്ഥയാണ്. അംഗവൈകല്യമുള്ള കുട്ടിയടക്കം നിരവധി വിദ്യാര്‍ഥികളും വൃദ്ധരും ഉള്‍പ്പെടുന്ന എസ്.സി കുടുംബങ്ങളാണ് ഈ മേഖലയില്‍ താമസിക്കുന്നത്.
പഞ്ചായത്ത് റോഡിലെ പ്രദേശത്തേക്കുള്ള തെരുവ് വിളക്ക് കണ്ണടച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും നന്നാക്കാനും ഇതുവരെ നടപടിയായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."