ഒഴുക്കില്‍പ്പെട്ട യുവാവിനായി രണ്ടാം ദിവസത്തെ തെരച്ചിലും വിഫലം
നിലമ്പൂര്‍: ചക്കാലക്കുത്ത് കുതിരപുഴയില്‍ ഒഴുക്കിലപ്പെട്ട് കാണാതായ യുവാവിനായുള്ള തെരച്ചില്‍ രണ്ടാം ദിവസവും വിഫലം. രാമംകുത്ത് ഭാഗത്ത് കുതിരപുഴയില്‍ കുളിക്കുന്നതിനിടയില്‍ നിലമ്പൂര്‍ പൊലിസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് മുതുകാട് കള്ളിക്കാട്ടില്‍ സൈതലവിയുടെ മകന് കാജ മൊയ്നുദീനെ (26) യാണ് ശനിയാഴ്ച വൈകീട്ട് ആറരയോടെ കാണാതായത്. നിലമ്പൂര്‍ പൊലിസും, ഫയര്‍ഫോഴ്സും, എമര്‍ജന്‍സി റസ്ക്യൂ ഫോഴ്സും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഫയര്‍ സ്റ്റേഷന് ഓഫിസര്‍ അബ്ദുല്‍ഗഫൂറിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍, മലപ്പുറം ഫയര്‍ഫോഴ്സ് യൂനിറ്റുകളും, അബ്ദുല്‍ മജീദിന്റെ നേതൃത്വത്തില്‍ എമര്‍ജെന്‍സി റെസ്ക്യൂ ഫോഴ്സും തെരച്ചില്‍ നടത്തി. മഴ ശക്തിയായതോടെ രാത്രി തിരച്ചില്‍ നിര്‍ത്തി.
അവശ്യമെങ്കില്‍ നേവിയുടെ സഹായം ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."