HOME
DETAILS
MAL
സമ്പര്‍ക്കത്തിലൂടെ കുടുംബത്തിനും ബന്ധുക്കള്‍ക്കുമായി 14 പേര്‍ക്ക് കൊവിഡ്
backup
July 04 2020 | 01:07 AM
ആലപ്പുഴ : ഒരാളില്‍ നിന്ന് ഒരു കുടുംബത്തിലും ബന്ധുക്കളിലുമായി കൊവിഡ് പടര്‍ന്നത് 14 പേര്‍ക്ക്. ആലപ്പുഴ ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച 21 പേരില്‍ 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 11 പേരും കായംകുളത്തെ പച്ചക്കറി വ്യാപാരിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമാണ്.
ജൂണ്‍ 29ന് രോഗം സ്ഥിരീകരിച്ച പച്ചക്കറി വ്യാപാരിയുടെ ഭാര്യ (60 വയസ് ), മകന് (45), മരുമകള്‍(43) എന്നിവര്‍ക്ക് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ 11 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ചെറുതന സ്വദേശികളായ 46 വയസുള്ള സ്ത്രീയും മകളും, കായംകുളം സ്വദേശികളായ 54വയസുകാരന്, രണ്ടു യുവാക്കള്‍, രണ്ടു യുവതികള്‍, മൂന്നു പെണ്‍കുട്ടികള്‍, ഒരു ആണ്‍കുട്ടി എന്നിവര്‍ ഇതിലുള്‍പ്പെടുന്നു.
വ്യാപാരിയുടെ സമ്പര്‍ക്കപ്പട്ടിക വിപുലമായതോടെ കായംകുളം നഗരസഭാ പരിധി പൂര്‍ണമായും കണ്ടെയ്ന്മെന്റ് സോണാക്കി പ്രഖ്യാപിച്ചു.
വിദേശത്തു നിന്ന് വന്ന ആരുമായും സമ്പര്‍ക്കമില്ലാത്ത ഇദ്ദേഹത്തിന് മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറിയുമായെത്തിയ ലോറിക്കാരില്‍ നിന്നായിരിക്കാം രോഗം പകര്‍ന്നതെന്നാണ് നിഗമനം. ഉറവിടം കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ കുടുംബവുമായും കച്ചവട സ്ഥാപനവുമായും ബന്ധപ്പെട്ട ആരെങ്കിലുമുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ അറിയിച്ച് പരിശോധനയ്ക്ക് വിധേയമാകണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ഒരു മത്സ്യവ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവിടെയും പൂര്‍ണമായും കണ്ടെയ്ന്മെന്റ് സോണാക്കി മാറ്റിയിരിക്കയാണ്. ഇദ്ദേഹത്തിന്റെയും സമ്പര്‍ക്കപ്പട്ടിക വിപുലമാണ്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മരുമകനും രോഗം സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."