പെരുമ്പട്ട ഗവ.ഹൈസ്‌കൂള്‍ കെട്ടിടം ജീര്‍ണാവസ്ഥയില്‍
കുന്നുംകൈ: പെരുമ്പട്ട സി.എച്ച് മുഹമ്മദ് കോയ ഗവ.ഹൈസ്‌കൂളിലെ കെട്ടിടം അപകടാവസ്ഥയില്‍. ഈ കെട്ടിടത്തില്‍ അധ്യയനം നടക്കുന്നതിനാല്‍ അപകട ഭീതിയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.
2000ത്തില്‍ സ്ഥാപിച്ച കെട്ടിടം ചോര്‍ന്നൊലിച്ചു ജീര്‍ണാവസ്ഥയിലായിരിക്കുകയാണ്. സ്‌കൂളിന്റെ പിറക് വശത്തെ കൂറ്റന്‍ മണ്‍കൂന ഏതു നിമിഷവും ഇടിഞ്ഞു വീഴുമെന്ന നിലയിലുമാണ്.
നാളിതുവരെ ഒരു അറ്റകുറ്റപണിയും നടത്തിയില്ലെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. കെട്ടിടത്തിനുള്ളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ചുമരുകള്‍ക്കു ബലക്ഷയം സംഭവിച്ചിട്ടുണ്ട്.
സ്‌കൂള്‍ പി.ടി.എ കമ്മിറ്റി അറ്റകുറ്റപ്പണികള്‍ നടത്താനായി എസ്റ്റിമേറ്റ് തയാറാക്കി ജില്ലാ പഞ്ചായത്തിനു സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ്. കെട്ടിടത്തിലെ അപകടാവസ്ഥ മാറ്റി തങ്ങളുടെ ആശങ്ക അകറ്റണമെന്നാണ് അധ്യാപകരും രക്ഷാകര്‍ത്താക്കളും പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."