HOME
DETAILS

സുന്നി മഹല്ല് ഫെഡറേഷന്‍ മേഖലാ കണ്‍വന്‍ഷനുകള്‍ നാളെ മുതല്‍

  
backup
July 09 2018 | 07:07 AM

%e0%b4%b8%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf-%e0%b4%ae%e0%b4%b9%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%8d-%e0%b4%ab%e0%b5%86%e0%b4%a1%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-9


മലപ്പുറം: ലൈറ്റ് ഓഫ് മദീന പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മഹല്ലുതലങ്ങളില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ജില്ലയിലെ 19 മേഖലകളിലും സുന്നി മഹല്ല്് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി നടത്തുന്ന കണ്‍വന്‍ഷനുകള്‍ നാളെ തുടങ്ങും. മേഖലാതല പരിപാടികള്‍ക്കു ശേഷം പഞ്ചായത്തുതലങ്ങളിലും കണ്‍വന്‍ഷനുകള്‍ നടക്കും.
എസ്.എം.എഫ് നടപ്പിലാക്കുന്ന സാമൂഹിക പദ്ധതികള്‍ക്കൊപ്പം സ്വദേശി ദര്‍സ് പോലുള്ള പദ്ധതികളും നടപ്പിലാക്കുന്നതിലൂടെ മഹല്ലിന്റെ സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനും വൈജ്ഞാനിക രംഗത്തു വിപ്ലവകരമായ മുന്നേറ്റം നടത്താനും സാധിക്കുമെന്നു ജില്ലാ ഓര്‍ഗനൈസര്‍മാരുടെ യോഗം വിലയിരുത്തി.
മഹല്ലിലെ പാവപ്പെട്ട ജനങ്ങളെ മാത്രം ലക്ഷ്യംവച്ചു നടപ്പാക്കുന്ന സാമ്പത്തിക പദ്ധതികള്‍ നടപ്പാക്കാന്‍ മുന്നോട്ടുവരുന്ന മഹല്ല് കമ്മിറ്റികള്‍ക്കാവശ്യമായ പ്രോത്സാഹനവും നല്‍കും.
നാളെ മലപ്പുറം, എടക്കര മേഖലകള്‍ , 11നു വേങ്ങര, കാളികാവ്, 13നു കൊണ്ടോട്ടി, താനൂര്‍, 14നു കുറ്റിപ്പുറം, നിലമ്പൂര്‍, 15ന് എടവണ്ണപ്പാറ, 16നു മഞ്ചേരി, 17നു തിരൂര്‍, 18ന് അരീക്കോട്, 21നു വളവന്നൂര്‍, 22നു കോട്ടക്കല്‍, 24നു പൊന്നാനി, 25നു പെരിന്തല്‍മണ്ണ, മേലാറ്റൂര്‍, 27നു ചേളാരി, 28നു തിരൂരങ്ങാടി എന്നിങ്ങനെയാണ് മേഖലാ കണ്‍വന്‍ഷനുകള്‍ നടക്കുക.

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് അകത്തുകയറി വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും; കേന്ദ്രത്തെ ഷോക്കടിപ്പിക്കുന്ന പ്രഖ്യാപനവുമായി കെജ്‌രിവാള്‍; 'നിയമ വ്യവസ്ഥ നീതി കാണിച്ചു, ഇനി വേണ്ടത് ജനങ്ങളുടെ കോടതിയില്‍ നിന്നുള്ള നീതി' 

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് അധിക്ഷേപിച്ച് എക്‌സില്‍ യു.പി ജില്ലാ കലക്ടര്‍; വിമര്‍ശനം ശക്തമായതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം

National
  •  3 months ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് യുവതിയെയും മക്കളെയും കാണാനില്ലെന്നു പരാതി

Kerala
  •  3 months ago
No Image

മാധ്യമപ്രവര്‍ത്തക രശ്മി അന്തരിച്ചു

Kerala
  •  3 months ago
No Image

വടക്കന്‍ ഗസ്സയില്‍ വീണ്ടും ഒഴിയാന്‍ ആവശ്യപ്പെട്ട് ഇസ്‌റാഈല്‍; സുരക്ഷിത ഇടമില്ലാതെ പതിനായിരങ്ങള്‍ 

International
  •  3 months ago
No Image

പെന്‍ഷന്‍ പദ്ധതിയില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ: ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷം തുടര്‍നടപടി

Kerala
  •  3 months ago
No Image

'തിരുത്തല്‍ കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ ആര്? ; താത്കാലിക ജനറല്‍ സെക്രട്ടറിയുണ്ടാവില്ലെന്ന് സൂചന

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ; മരിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നത് 26 പേര്‍

Kerala
  •  3 months ago